യുവതാരങ്ങൾ നായകരായി എത്തുന്ന ‘പന്ത്രണ്ട്’ ജൂണിൽ തിയറ്ററുകളിൽ

യുവതാരങ്ങളായ ഷൈൻ ടോം ചാക്കോ, ദേവ് മോഹൻ, വിനായൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ലിയോ തദേവൂസ് ഒരുക്കുന്ന ‘പന്ത്രണ്ട്’ തിയറ്ററുകളിൽ റിലീസ് ചെയ്യും. ജൂൺ പത്തിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ലാലും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം ജൂൺ പത്തിന് റിലീസ് ചെയ്യും.

ലിയോ തദേവൂസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ ആണ്. സംവിധായകൻ ഭദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന ലിയോ തദേവൂസ് ജയറാമിനെ നായകനാക്കി ഒരുക്കിയ ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിന് ശേഷമുള്ള ചിത്രമാണ് പന്ത്രണ്ട്. പയ്യൻസ്, പച്ചമരത്തണലിൽ, ഒരു സിനിമാക്കാരൻ എന്നിവയാണ് ലിയോ തദേവൂസിന്റെ മറ്റ് ചിത്രങ്ങൾ. സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സംഗീതം – അൽഫോൻസ് ജോസഫ്, വരികൾ – ബി കെ ഹരിനാരായണന്‍, ജോ പോൾ.

എഡിറ്റർ – നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ – ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ – ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ – ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് – അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ് – റിഷാജ് മുഹമ്മദ്, ഡിസൈൻ – പോപ്‌കോണ്‍, സൗണ്ട് ഡിസൈനർ – ടോണി ബാബു, ആക്ഷന്‍ – ഫീനിക്‌സ് പ്രഭു, വി എഫ് എക്‌സ് – മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ – ഹരീഷ് സി പിള്ള, മോഷൻ പോസ്റ്റർ – ബിനോയ് സി സൈമൺ – പ്രൊഡക്ഷൻ മാനേജർ – നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോഷ് കൈമൾ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago