വിവാഹത്തിനുമുൻപ് മുൻപ് ലൈംഗികബന്ധത്തിലേർപ്പെടാൻ കുട്ടികളെ മാതാപിതാക്കൾ പ്രചോദിപ്പിക്കേണ്ടതുണ്ടെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു താരം. തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും പ്രണയ പരാജയത്തെ കുറിച്ചും താരം ചർച്ചയിൽ മനസ്സുതുറന്നു. ഓരോരുത്തരുടെയും ജീവിതത്തിൽ ആവശ്യമുള്ള ഒന്നാണ് ലൈംഗികത എന്നും അത് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നേടുക എന്നും എന്നാൽ അതിന് അടിമയാകരുത് എന്നും താരം പറഞ്ഞുവക്കുന്നു.
മക്കൾ ഉത്തരവാദിത്വമുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കണമെന്നാണ് താരത്തിന്റെ അഭിപ്രായം. താരം ലൈംഗികമായി സജീവമാണ് എന്നറിഞ്ഞപ്പോൾ താരത്തിന്റെ മാതാപിതാക്കൾ ഭയന്നു പോയി എന്നും പറയുന്നുണ്ട്. വളരെ ഒബ്‌സസീവ് ആയ, പ്രണയിക്കുമ്പോള്‍ അയാളെ കുറിച്ച് മാത്രം ചിന്തിക്കുന്ന പ്രണയിനി ആണ് താനെന്നും ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസെടുത്ത അധ്യാപകനോടാണ് ആദ്യമായി പ്രണയം തോന്നിയത് എന്നും താരം പറയുന്നു. ആദ്യമൊക്കെ താരത്തിന് ചുംബിക്കാൻ പോലും അറിയില്ലായിരുന്നു എന്നും പറയുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…