Categories: Malayalam

ചുവന്ന സാരിയിൽ കടൽ ആസ്വദിച്ച് പാരിസ് ലക്ഷ്മി;ചിത്രങ്ങൾ കാണാം

കേരളത്തെ സ്‌നേഹിച്ച്‌ മലയാളം പഠിച്ച്‌ തനി മലയാളിയായി മാറിയ കലാകാരിയാണ് പാരിസ് ലക്ഷ്മി. കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. കലയോടുള്ള ഇഷ്ടമാണ് സുനിലിലേക്കും ലക്ഷ്മിയെ അടുപ്പിച്ചത്. ഇരുവരും ആദ്യമായി കാണുമ്ബോള്‍ ലക്ഷ്മിയുടെ പ്രായം ഏഴും സുനിലിന്റേത് ഇരുപത്തിയൊന്നുമായിരുന്നു.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

സുനിലിനെ പരിചയപ്പെട്ടതും വിവാഹത്തിലേക്കെത്തിയതുമായ കഥകൾ പാരീസ് ലക്ഷ്മി നേരത്തെ പങ്കു വെച്ചിരുന്നു.
ആദ്യം കാണുമ്പോള്‍ എനിക്ക് ഏഴ് വയസും സുനിലേട്ടന് ഇരുപത്തിയൊന്നുമായിരുന്നു പ്രായം. ഫോര്‍ട്ട് കൊച്ചിയില്‍ കഥകളി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അച്ഛനും അമ്മയും കലാകാരന്മാരായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ കുട്ടികള്‍ അത് കാണണമെന്നുണ്ടായിരുന്നു. അങ്ങനെ ആദ്യ ദിവസം വന്നു കണ്ടു. കഥകളി ഇഷ്ടമായി. രണ്ടാമത്തെ ദിവസം വന്നു. അങ്ങനെ എല്ലാ ദിവസവും വന്നു കാണുമായിരുന്നു. ഞങ്ങള്‍ എല്ലാ കലാകാരന്മാരുമായും സൗഹൃദത്തിലായി. പിന്നീടുള്ള വര്‍ഷങ്ങളിലും നാട്ടില്‍ വരുമ്പോള്‍ കണ്ടു. ആ സൗഹൃദം തുടര്‍ന്നു.’

‘പക്ഷെ എന്റെ പത്ത് വയസിന് ശേഷം ഞാന്‍ ചേട്ടനെ കണ്ടിട്ടില്ല. ഞങ്ങള്‍ കൊച്ചിയില്‍ വന്നില്ല, മറ്റൊരു സ്ഥലത്താണ് പോയത്. ഓരോ വര്‍ഷവും ഇന്ത്യയിലെ പുതിയ സ്ഥലങ്ങള്‍ കാണാനായിരുന്നു ഞങ്ങള്‍ പോകാറുള്ളത്. പിന്നെ പതിനാറാം വയസിലാണ് ഞാൻ സുനിൽ ചേട്ടനെ കാണുന്നത്.’
‘ആ സമയത്ത് എന്റെ ഭരതനാട്യം പഠനം നല്ല രീതിയില്‍ പോകുകയായിരുന്നു. ചേട്ടന് എന്റെ നൃത്തം കാണണമെന്ന് ആഗ്രഹം പറഞ്ഞു. അദ്ദേഹത്തിന് എന്റെ നൃത്തം ഇഷ്ടമായി. ഇനിയും പരിപാടികള്‍ ചെയ്യണമെന്ന് എന്നോട് പറഞ്ഞു. ഇവിടെ നാട്ടില്‍ വൈക്കത്ത് അമ്പലത്തില്‍ വച്ച് ഒരു പരിപാടി ചെയ്യണമെന്ന് ചേട്ടന്‍ പറഞ്ഞു. പക്ഷെ അതെനിക്ക് സാധിച്ചത് പത്തൊന്‍മ്പതാം വയസിലാണ്.’

‘ഞങ്ങള്‍ തമ്മില്‍ ദീര്‍ഘനാളായുള്ള സൗഹൃദമായിരുന്നു. അത് എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല. ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയിരുന്ന എന്തോ ഒന്നുണ്ട്. അത് ഞാന്‍ കുഞ്ഞായിരുന്നപ്പോഴേ ഉണ്ടായിരുന്നു. അത് തന്നെ വലുതായപ്പോഴും ഉണ്ടായി. ’
‘പക്ഷെ ഒരു തീരുമാനമെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഞാന്‍ വളരെ ചെറുപ്പം ആയിരുന്നു. വിവാഹം കഴിയുന്ന സമയത്ത് എനിക്ക് പ്രായം ഇരുപത്തിയൊന്നാണ്. പക്ഷെ എങ്കില്‍ പോലും പ്രായത്തേക്കാള്‍ കൂടുതല്‍ എനിക്ക് പക്വത ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു.’
‘പക്ഷെ ഞാന്‍ ആരാണെന്നും ആരോടൊപ്പമാണ് ഞാന്‍ ജീവിക്കാന്‍ പോകുന്നതെന്നും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ ഒന്നും ഒളിക്കാറില്ല. അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. പിന്നെ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എന്റെ ഒപ്പം നില്‍ക്കുക എന്നത് എളുപ്പമല്ല. പക്ഷേ അദ്ദേഹത്തിന് അത് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. അതാണ് വലിയൊരു കാര്യം.’–പാരിസ് ലക്ഷ്മി പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago