നടിയും നർത്തകിയുമായ പാരീസ് ലക്ഷ്മി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ്. തെക്കൻ ഫ്രാൻസിലാണ് ജനിച്ചതും വളർന്നതും എങ്കിലും ലക്ഷ്മിക്കും അമ്മയ്ക്കും ഇന്ത്യയാണ് എല്ലാം. കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തിൽ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോൾ സജീവമാണ്. ഇപ്പോൾ സുനിലിനെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചും തുറന്നുപറയുകയാണ് ലക്ഷ്മി.
ലക്ഷ്മിയുടെ വാക്കുകൾ:
ഞങ്ങൾ തമ്മിൽ വർഷങ്ങളായിട്ടുള്ള സൗഹൃദം ഉണ്ടായിരുന്നു. ആദ്യം കാണുമ്പോൾ എനിക്ക് ഏഴ് വയസും സുനിലേട്ടന് ഇരുപത്തിയൊന്നുമായിരുന്നു പ്രായം. 19 വയസ്സായപ്പോൾ മുതൽ സുനിലേട്ടനെ എനിക്ക് വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു. ആ സമയത്ത് ഞാൻ വളരെ യങ് ആയിരുന്നു. ഒരു തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടായിരുന്നു. പെട്ടെന്ന് തീരുമാനം എടുത്തില്ല. കുറേ ആലോചിച്ചു. ആ സമയത്ത് എന്റെ വിസ തീർന്നു.
അപ്പോൾ പേരൻസിനൊപ്പം തിരികെ പാരിസിൽ പോയി. ഞാൻ വളരെ യങ് ആയത് കൊണ്ട് അവർക്കും എന്റെ തീരുമാനത്തിൽ അത്ര ഉറപ്പ് തോന്നിയില്ല.
എന്റെ മാതാപിതാക്കൾ അത്ര സമ്പന്നരല്ല. എല്ലാ സേവിങ്‌സും ഉപയോഗിച്ചാണ് ഇന്ത്യയിൽ വന്ന് പോകുന്നത്. സുനിലേട്ടനെ വിവാഹം ചെയ്യാൻ, പാരിസിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റിനും വിസയ്ക്കും ചിലവിനുള്ള പണത്തിനായി അവരോട് ചോദിക്കാൻ തോന്നിയില്ല. പിന്നെ എനിക്ക് പതിനെട്ട് വയസ് കഴിഞ്ഞല്ലോ.
അത് കൊണ്ട് സ്വന്തമായി പണം സമ്പാദിക്കണമായിരുന്നു. ഒരു വർഷമെടുത്താണ് എനിക്കത് ചെയ്യാനായത്. പാരിസിൽ കുറേ പെർഫോമൻസ് ചെയ്തു. പിന്നെ എനിക്ക് ഭരതനാട്യം പ്രാക്ടീസ് ചെയ്യാൻ പറ്റിയ സ്ഥലമോ സൗകര്യമോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കിയാണ് വിവാഹം കഴിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…