Categories: MalayalamReviews

വീണ്ടെടുക്കലുകളുടെ പരോൾക്കാലം | മമ്മുക്ക നായകനായ പരോൾ റിവ്യൂ വായിക്കാം

പരോൾ…
ഒരുപാട് വികാരങ്ങളുടെ ആകെത്തുകയാണ് ആ വാക്ക്. അടച്ചുപൂട്ടിയിട്ട ലോകത്ത് നിന്നും സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കുള്ള തിരിച്ചു വരവിന്റെ ആനന്ദം, വീണ്ടും തിരിച്ചെത്തണമെന്ന യാഥാർഥ്യം പകരുന്ന നൊമ്പരം, പ്രിയപ്പെട്ടവരെ വീണ്ടും കാണാമെന്ന സന്തോഷം, അവർക്ക് താനൊരു ബാധ്യതയാകുമെന്ന തിരിച്ചറിവ്, അടച്ചുപൂട്ടിയ ലോകത്തിൽ തുറന്ന മനസ്സുമായി ജീവിക്കുന്നവരെ പിരിയാനുള്ള സങ്കടം…. അങ്ങനെ ഒട്ടനേകം വികാരങ്ങളുടെ നൈമിഷികമായ ഒരു കാലഘട്ടമാണ് പരോൾ. ആ പരോളിന് തിരിച്ചെടുക്കൽ അല്ലെങ്കിൽ വീണ്ടെടുക്കൽ എന്നൊരു ഭാവം കൂടിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് മമ്മുക്കയെ നായകനാക്കി ശരത് സന്ദിത് ഒരുക്കിയിരിക്കുന്ന പരോൾ എന്ന ചിത്രം. യഥാർത്ഥ കഥയുമായി ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ഒരു അവതരണരീതിയിലൂടെ മനോഹരമായ, ജീവനുള്ള ഒരു സിനിമയാണ് പരോൾ. മമ്മുക്കയെ വെച്ച് വർഷങ്ങളായി പരസ്യചിത്രങ്ങൾ ഒരുക്കുന്ന ശരത് സന്ദിത് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. മനസ്സ് നിറക്കുന്ന പരസ്യചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ശരത്തിന്റെ ആദ്യ സംവിധാന സംരംഭവും അത്തരത്തിൽ തന്നെയുള്ള ഒന്നാണ്. മനസ്സും കണ്ണും നിറക്കുന്ന ജീവിതഗന്ധിയായ ഒരു ആവിഷ്‌ക്കാരം.

Parole Review

സെൻട്രൽ ജയിലിൽ എട്ടാം നമ്പർ ബ്ലോക്കിൽ പോലീസുകാർക്ക് ജോലി തീരെയില്ല. അതിന് കാരണം അവിടുത്തെ ‘മേസ്തിരി’ അലക്‌സ് തന്നെയാണ്. ഏവർക്കും നന്മയും സഹായങ്ങളും ചെയ്യുന്ന ഒരു മനുഷ്യൻ. അപ്പൻ തെളിച്ചു തന്ന പാതയിലൂടെ സഞ്ചരിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു തികഞ്ഞ പോരാളിയായിരുന്ന വ്യക്തി. അദ്ദേഹം ജയിലിൽ എത്തിച്ചേർന്ന സംഭവവികാസങ്ങളിലൂടെയാണ് ആദ്യഭാഗത്ത് കഥയുടെ പ്രയാണം. രണ്ടാം പകുതിയിൽ പരോളിന്റെ വിശേഷങ്ങളും. പ്രേക്ഷകന്റെ കണ്ണ് നിറക്കാൻ മമ്മുക്കക്കുള്ള കഴിവ് അപാരമാണ്. അതിപ്പോൾ വാത്സല്യമായാലും രാപ്പകലായാലും പത്തേമാരിയായാലും മമ്മുക്ക തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ ഇമോഷണൽ സന്ദർഭങ്ങൾ ഏറെ നിറഞ്ഞ ഒരു ചിത്രമാണ് പരോൾ. പക്ഷേ ഇമോഷണൽ ചിത്രമെന്ന് പറഞ്ഞ് ഒതുക്കിനിർത്താവുന്ന ഒരു ചിത്രമല്ലതാനും. പ്രണയവും സംഘട്ടനങ്ങളും ചിരിയുമെല്ലാം ചേർന്ന ഒരു വിരുന്ന് കൂടിയാണ് പരോൾ. മമ്മുക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളോട് ചേർത്തുവെക്കാവുന്ന കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് സഖാവ് അലക്‌സ്.

Parole Review

സഖാവ് അലക്സിനെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഭൂരിഭാഗവും. അതിൽ അലക്സിന്റെ ജീവിതത്തെ സ്വാധീനിച്ച രണ്ടു സ്ത്രീ കഥാപാത്രങ്ങളാണ് ഭാര്യ ആനിയും പെങ്ങൾ കത്രീനയും. ആനിയായെത്തിയ ഇനിയയും കത്രീനയായിയെത്തിയ മിയയും മികവാർന്ന രീതിയിൽ തന്നെയാണ് തങ്ങളുടെ റോളുകൾ ചെയ്തത്. അതിൽ എടുത്തു പറയത്തക്ക ഒരു പ്രകടനമാണ് ഇനിയയുടേത്. ചിത്രത്തിന്റെ കഥാഗതിയെ തന്നെ മാറ്റിമറിച്ച ഒരു സംഭവത്തിന്റെ ആവിഷ്ക്കരണത്തിൽ കൈയ്യടികൾ നേടുന്ന ഒരു പ്രകടനമാണ് ഇനിയയിൽ നിന്നും പ്രേക്ഷകർക്ക് ദർശിക്കാനായത്. തന്റെ കൈയ്യിൽ ഏതു കഥാപാത്രം കിട്ടിയാലും അത് മറ്റുള്ളവരുടെ കഥാപാത്രങ്ങളേക്കാൾ മനോഹരമാക്കുന്ന സിദ്ധിഖ് വീണ്ടും അത് തെളിയിച്ചിരിക്കുകയാണ് അബ്ദു എന്ന റോളുമായി. ഇനിയുമുണ്ട് ഏറെ കഥാപാത്രങ്ങൾ… സുരാജിന്റെ വർഗീസ് ഏറെ ചിരികൾ ഉണർത്തിയെങ്കിലും അങ്ങനെയും ഉള്ളവർ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമെന്ന സത്യം വിളിച്ചോതുന്നുണ്ട് ഈ ചിത്രം. അലൻസിയർ, ബിനു പപ്പു, ലാലു അലക്സ്, സിജോയ് വർഗീസ്, ഇർഷാദ്, സുധീർ കരമന, കലാഭവൻ ഹനീഫ്, കൃഷ്ണകുമാർ, ജുബി നൈനാൻ, പദ്മരാജ് രതീഷ് എന്നിങ്ങനെ പലരും കഥയിൽ ചെറുതെങ്കിലും നല്ല വേഷങ്ങൾ തന്നെയാണ് പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നത്. കഥയുടെ മെല്ലെപ്പോക്ക് തന്നെയാണ് ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം പ്രേക്ഷകനെ മടുപ്പിക്കുന്ന ഒന്ന്. എങ്കിലും ഒരു യഥാർത്ഥ കഥയെ സിനിമയിലേക്കാവാഹിക്കുമ്പോൾ മെല്ലെപ്പോക്ക് എന്നത് സ്വാഭാവികമാണ് പക്ഷേ അത് പ്രേക്ഷകനും ആസ്വദിക്കത്തക്ക വേഗതയിൽ വേണമെന്ന് മാത്രം.

Parole Review

ജീവിതാനുഭവങ്ങളിൽ നിന്നും യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കി അജിത്ത് പൂജപ്പുര ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ആണിക്കല്ലായി നിലകൊള്ളുന്നത്. സഖാവ് അലക്സിന്റെ സങ്കടങ്ങളും സന്തോഷത്തിലും അയാൾക്കൊപ്പം നടക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചുവെന്നതാണ് കഥയുടെ ശക്തി. ലോകനാഥൻ ശ്രീനിവാസന്റെ ക്യാമറയും ആ ജീവിതത്തെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. അതിന് കൂട്ടായി ശരത്തിന്റെയും എൽവിൻ ജോഷ്വയുടെ സംഗീതവും. സുരേഷിന്റെ എഡിറ്റിംഗ് കൂടിയായപ്പോൾ പരോൾ പ്രേക്ഷകനും പ്രിയപ്പെട്ടതാകുന്നു. സഖാവ് അലക്സിന്റെ ജീവിതം ചൂണ്ടിക്കാട്ടുന്ന പൊള്ളുന്ന ചില യാഥാർഥ്യങ്ങളുണ്ട്. എന്നാൽ പോലും മനസ്സിലെ നന്മയും നിശ്ചയദാർഢ്യവും കൊണ്ട് അവയെ തണുപ്പിക്കുവാൻ സാധിക്കുമെന്ന് തന്റെ ജീവിതത്തിൽ താൻ നടത്തിയ വീണ്ടെടുക്കലുകളിലൂടെ സഖാവ് അലക്‌സ് തെളിയിക്കുന്നു. കണ്ടിറങ്ങുന്ന പ്രേക്ഷകനും ആ വീണ്ടെടുക്കലിന്റെ സന്തോഷം പരോൾ നൽകുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago