സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ‘ഭീഷ്മപർവം’. ചിത്രത്തിലെ പറുദീസ വീഡിയോ ഗാനം കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. വൻ വരവേൽപ്പാണ് ഗാനത്തിന് പ്രേക്ഷകർ നൽകിയത്. യുട്യൂബിൽ 123 മ്യൂസിക്സ് ആണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. പാട്ട് റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വൺ മില്യണിന് അടുത്ത് ആളുകളാണ് പാട്ട് കണ്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ആണ് സംഗീതം നൽകിയിരിക്കുന്നത്. ശ്രീനാഫ് ഭാസിയുടെയും സൗബിന്റെയും ഡാൻസ് പെർഫോമൻസാണ് വീഡിയോ ഗാനത്തിലെ ഹൈലൈറ്റ്. മാർച്ച് മൂന്നിന് ചിത്രം തിയറ്ററുകളിൽ എത്തും.
നേരത്തെ പറൂദീസ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരുന്നു. ഇതിനും വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. വീഡിയോയ്ക്ക് ഒരു മില്യണിൽ അധികം കാഴ്ചക്കാരാണ് ഉള്ളത്. കഴിഞ്ഞയിടെ ചിത്രത്തിലെ ‘ആകാശം പോലെ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വിട്ടിരുന്നു. ഹംസിക അയ്യരും കപിവൽ കപിലനും ചേർന്നാണ് ‘ആകാശം പോലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ് ആണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.
അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഭീഷ്പ പർവത്തിനേക്കാൾ മുമ്പേ മമ്മൂട്ടിയുടെ ‘ബിലാൽ’ ആയിരുന്നു ചർച്ച ആയതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ‘ഭീഷ്മ പർവം’ പ്രഖ്യാപിക്കുകയായിരുന്നു. വൻ താരനിരയാണ് ഭീഷ്മ പർവത്തിൽ മമ്മൂട്ടിക്ക് ഒപ്പമുള്ളത്. തബു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, ലെന, മാല പാർവതി, നദിയ മൊയ്തു, ഹരീഷ് പേരടി എന്നിരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം – ആനന്ദ് സി ചന്ദ്രന്‍, സംഗീതം – സുഷിന്‍ ശ്യാം, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…