അഭിനയ മികവുകൊണ്ട് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്. അടുത്തിടെ സ്വകാര്യ മാധ്യമത്തിന് നൽകിയ ഒരു അഭിമുഖത്തിൽ താൻ അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്ത് സംവിധാന രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുകയാണ് എന്ന് പാർവതി പറഞ്ഞിരുന്നു. സാധാരണ രണ്ടോ മൂന്നോ സിനിമകൾ ചെയ്തു കഴിഞ്ഞാൽ ഒരു ബ്രേക്ക് എടുക്കുന്നത് ശീലം ആണെന്നും പക്ഷേ ഈ ലോക്ക് ഡൗൺ കാലം ഒരു പ്രത്യേക അനുഭവമായിരുന്നു എന്നും താരം പറയുന്നു.
വല്ലാതെ ശ്വാസം മുട്ടുന്നതുപോലെ തോന്നിയ ഈ അവസരത്തിലാണ് എഴുത്തിൽ കേന്ദ്രീകരിക്കാൻ ശ്രമിച്ചതെന്നും താരം പറയുന്നുണ്ട്. സിനിമയുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല എങ്കിലും സിനിമാമേഖലയിൽ തന്റെ ഉറ്റ സുഹൃത്തായ ഒരു വ്യക്തിയോടൊപ്പം ചേർന്ന് ഒരു പ്രൊജക്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് പാർവതി പറഞ്ഞു. ലോക്ക്ഡൗണ്‍ അവസാനിച്ചാലും ഉടനെ മറ്റു സിനിമകളിലെ അഭിനയം തുടരുമോ അതോ തത്കാലത്തേക്ക് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമോ എന്ന ചോദ്യത്തോട് പാര്‍വതി പ്രതികരിച്ചിട്ടില്ല. ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ തിരക്കഥ ഏകദേശം പൂർത്തിയായി എന്നാണ് അടുത്ത വൃത്തങ്ങൾ രേഖപ്പെടുത്തുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…