തൻറെ വ്യക്തിപരമായ നിലപാടുകൾ തുറന്നടിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് പാർവ്വതി തിരുവോത്ത്. തെറ്റുതിരുത്തി മുന്നോട്ട് പോകുന്നതിനാല്‍ മറ്റുള്ളവരുടെ സിനിമകളിലെ അനീതികള്‍ തുറന്നു പറയുന്നത് തുടരുമെന്ന് പാർവതി ഇപ്പോൾ വ്യക്തമാക്കുകയാണ്. കസബ പോലുള്ള സിനിമയിലെ പ്രശ്‌നം വീണ്ടും ആവര്‍ത്തിക്കുന്നുണ്ടെന്നും അത് ചോദിക്കാനുള്ള അവകാശം തനിക്കിപ്പോഴുമുണ്ടെന്നും പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് വംശഹത്യാ പ്രമേയമാക്കിയുള്ള സിനിമകള്‍ ഉള്‍കൊള്ളിച്ച് സംഘടിപ്പിച്ച പരിപാടിയിൽ താരം വ്യക്തമാക്കി. എല്ലാത്തരം സ്വത്വങ്ങളെയും ഉള്‍ക്കൊള്ളുന്നവര്‍ക്കേ ഫാസിസത്തിനെതിരെ പോരാടാനാകൂ എന്നും മലയാള സിനിമയിൽ ഇസ്‌ലാമോഫോബിയ ഉണ്ടെന്നും തന്‍റെ സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നുവെന്നും അതിൽ ഖേഃദിക്കുന്നുവെന്നും പാർവതി വ്യക്തമാക്കി. രാച്ചിയമ്മ കഥാപാത്രവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങൾക്കും നടി മറുപടി നൽകുന്നുണ്ട്.
കറുത്ത രാച്ചിയമ്മയായി വേഷമിടുന്നത് അത് നോവലിലെ കഥാപാത്രമായതുകൊണ്ടാണ്. യഥാര്‍ഥ ജീവിതത്തിലെ സ്ത്രീയായിരുന്നു രാച്ചിമ്മയെങ്കിൽ ഈ സിനിമയിൽ അഭിനയിക്കില്ലായിരുന്നുവെന്നുമാണ് താരം പറയുന്നത്. ‘ഓ കേന്ദ്രസർക്കാരിനെതിരെ മാത്രമേ മിണ്ടുകയുള്ളൂെവല്ലേ. കേരളത്തിൽ എന്ത് സംഭവിച്ചാലും മൈന്റാക്കരുത് ‘ എന്നതരത്തിലുള്ള സന്ദേശങ്ങൾ മലയാളി വിദ്യാർഥികളിൽ നിന്നും ലഭിക്കാറുണ്ടെന്നും എല്ലാത്തിലും അസ്വസ്ഥമാകുന്നവരാണ് കേരളം പലകാര്യങ്ങളിലും മറ്റെല്ലാത്തിൽ നിന്നും വ്യത്യസ്തമാണെന്നും പാർവതി അഭിമുഖത്തിൽ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…