സിനിമയിൽ സ്ത്രീ പുരുഷ വിവേചനം ഇല്ല എന്ന ശ്രീനിവാസന്റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ശ്രീനിവാസന്റെ അഭിപ്രായത്തിന് താൻ ഒരു വിലയും കൊടുക്കുന്നില്ല എന്നും ആ പ്രസ്താവന തീരെ അപ്രസക്തമാണെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ഡബ്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ലെന്നും മലയാള സിനിമയില്‍ ആണ്‍ പെണ്‍ വിവേചനമില്ലെന്നുമാണ് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഇത്തരം ഒരു കമന്റിന് ഉത്തരം നൽകിക്കൊണ്ട് അതിനെ മഹത്വവൽക്കരിക്കാൻ പാർവതി താല്പര്യപ്പെടുന്നില്ല. ഈ അഭിപ്രായം അപ്രസക്തമാണെന്നും സത്യമാണ് പ്രസക്തമെന്നു പാർവ്വതി പറയുന്നു. ഒപ്പം ഫാൻസ് അസോസിയേഷൻകാരെയും പാർവതി വിമർശിക്കുന്നുണ്ട്. താരവും ചിലരുടെയൊക്കെ ഫാൻ ആണെങ്കിലും ആരാധനമൂത്ത് ഒരാൾ പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന ആളുകൾ ആവരുത് നാം എന്നും താരം പറയുന്നു.പല ഫാൻസ് അസോസിയേഷൻകാരും വളരെ നല്ല പ്രവർത്തികൾ ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആത്യന്തികമായി നല്ലതിനേക്കാളേറെ മോശമാണെന്നും ചെയ്യുന്നതെന്നും താരം പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…