സിനിമകളിൽ സജീവ സാന്നിധ്യമായി മലയാളത്തിലെ മികച്ച നടികളുടെ പട്ടികയിലേക്ക് ഉയരുന്ന നായികയാണ് പാർവതി. പാർവ്വതിക്കെതിരെയായ അക്രമങ്ങൾ തുടർക്കഥ ആകുന്ന ഈ സാഹചര്യത്തിലും നടി പുതിയ വളർച്ചകൾ കീഴടക്കുകയാണ്.
അന്താരാഷ്ട്ര ബ്രാൻഡായ ലെവിസിന്റെ മോഡൽ ആയിരിക്കുകയാണ് പാർവതി ഇപ്പോൾ.ലെവിസിന് വേണ്ടി പാർവതി തന്റെ സ്വപനങ്ങളെ പറ്റിയും അഭിപ്രായങ്ങളെയും പറ്റി സംസാരിക്കുന്നു. “ഞാന്‍ വളരെ വൈകാരികമായ സ്‌നേഹവും ആര്‍ദ്രതയും ആഗ്രഹിക്കുകയും അത് നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ്.
എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഒറ്റ വാക്കില്‍ വിവരിക്കണമെങ്കില്‍ പരുക്കനായത് എന്ന് പറയാം. ചില സിനിമകളെ കുറിച്ച്, അവയില്‍ സ്ത്രീവിരുദ്ധത എങ്ങനെയാണ് ആഘോഷിക്കപ്പെടുന്നത് എന്നതിനെ കുറിച്ച് ഞാന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് ആവശ്യമുള്ളവരെയാണ്, അറിയേണ്ടവരെയാണ് ഞാന്‍ പഠിപ്പിക്കുന്നതെന്നായിരുന്നു. അതങ്ങനെയാണ്, ഒരുവന് വേണ്ടത് മാത്രം കേള്‍ക്കുന്ന പ്രവണത, അന്ധമായ ആരാധന , താരാധന എന്നിവയെല്ലാം ഇവിടെയുണ്ട്. വൈകാരികമായി മറ്റുള്ളവരെ ആശ്രയിക്കുന്ന, അധിക്ഷേപങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും എന്നില്‍ തന്നെ കുറ്റം കണ്ടെത്തുന്ന ഒരുവളായിരിക്കണം ഞാനെന്നാണ് ഞാന്‍ കരുതിയിരുന്നത്.
പക്ഷേ, പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത് ഇതിലൂടെയൊന്നും കടന്നുപോകാത്ത നിരവധി ആളുകള്‍ ഇവിടെയുണ്ട്, അതുകൊണ്ടു തന്നെ നമ്മള്‍ ഈ കുറ്റങ്ങളെല്ലാം സ്വയം ഏറ്റെടുക്കുന്നത് അത്ര സ്വാഭാവികമായ കാര്യമല്ല. എനിക്ക് വരുന്ന ഓരോ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്. അവര്‍ എങ്ങനെയാണ് എന്നെ കൊല്ലാന്‍ പോകുന്നത്, ബലാത്സംഗം ചെയ്യാന്‍ പോകുന്നത്, സിനിമയില്‍ തുടരാന്‍ ആകാത്ത വിധം ഈ മേഖലയില്‍ നിന്നും എന്നെന്നേക്കുമായി എന്നെ ഒഴിവാക്കുന്നത് അങ്ങനെ എല്ലാം. ഈ കോലാഹലങ്ങളും ആര്‍പ്പുവിളികളും ഞാന്‍ മതിയാക്കി, അതിനെ കുറിച്ച് പരസ്യപ്പെടുത്തുന്നതും ഞാന്‍ മതിയാക്കി. ഇനി ഉള്ളത് എന്തെങ്കിലും ചെയ്യുക എന്നത് മാത്രമാണ്.
ഞാന്‍ പാര്‍വതി തിരുവോത്ത്… ഇങ്ങനെയാണ് ഞാന്‍ എന്റെ ലോകം കെട്ടിപ്പടുക്കുന്നത്. ഈ പ്രശ്നത്തിന് ശേഷം ഇത്തരം വിഷയങ്ങളില്‍ മൗനം പാലിക്കാന്‍ പലരും തന്നെ ഉപദേശിച്ചിരുന്നു.സിനിമയില്‍ എനിക്കെതിരേ ഒരു ലോബി തന്നെയുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ഇതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നാണ് പാര്‍വതി വ്യക്തമാക്കി. ‘സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും.’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…