മിസ് വേൾഡ് മത്സരത്തിലൂടെ ശ്രദ്ധനേടി പിന്നീട് 2008ലെ ലോകസുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടുകൂടി മലയാളികളുടെ ഇഷ്ട താരമായി എത്തിയ പെൺകുട്ടിയാണ് പാർവതി ഓമനക്കുട്ടൻ. ഇതിനു ശേഷം താരത്തിന് നിരവധി ചിത്രങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചിരുന്നു. പിന്നീട് മോഡലിങ് രംഗത്തു നിന്നും അഭിനയരംഗത്തേക്ക് ചേക്കേറുകയായിരുന്നു. എന്നാൽ അഭിനയരംഗത്തു താരത്തിന് വളരെയധികം പ്രശോഫിക്കാൻ സാധിച്ചില്ല. ഹിന്ദിയിലും തമിഴിലും രണ്ട് ചിത്രങ്ങള്‍ വീതം മാത്രമാണ് പാര്‍വതി അഭിനയിച്ചത്. സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടതോടെ സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചില്ല. മലയാളത്തിൽ ഒരു ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചത്. അഭിനയിച്ചുകൊണ്ടിരിക്കുന്ന തമിഴിലെ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. മലയാളത്തിലെ തന്റെ പൂർത്തീകരിക്കാത്ത ഒരു ചിത്രത്തെ പറ്റിയാണ് താരം ഇപ്പോൾ തുറന്നു പറയുന്നത്. നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചതാണെന്ന് പാർവ്വതി വെളിപ്പെടുത്തുന്നു.
താരത്തിന്റെ വാക്കുകൾ:
മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ടാണ് നായികയായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് ഷീട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന് താരം വെളിപ്പെടുത്തി. താൻ കാരണം ചിത്രം മുടങ്ങേണ്ടെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…