Categories: Celebrities

‘ആത്മാര്‍ത്ഥമായി മാപ്പു ചോദിക്കുന്നു, ലൈക് റിമൂവ് ചെയ്തിട്ടുണ്ട്’; ക്ഷമ ചോദിച്ച് പാര്‍വ്വതി തിരുവോത്ത്

ലൈംഗിക പീഡനാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ(ഹിരണ്‍ദാസ് മുരളി) ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് നടിയും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹിയുമായ പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം വഴി തന്നെയാണ് പാര്‍വ്വതി മാപ്പപേക്ഷയുമായി രംഗത്തുവന്നത്.

പാര്‍വതിയുടെ കുറിപ്പ്

‘ചൂഷണത്തെ അതിജീവിച്ചവരോട് ഒരു ക്ഷമാപണം.ലൈംഗിക പീഡനാരോപണം നേരിടുന്ന ഗായകന്‍ വേടനെതിരെ സധൈര്യം ശബ്ദമുയര്‍ത്തിയവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണ്. താന്‍ ചെയ്ത കുറ്റത്തെ അംഗീകരിക്കാന്‍ പോലും ഒരുപാട് പുരുഷന്മാര്‍ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം. ചൂഷണം നേരിട്ടവര്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അവരെ ആദരവോടെ പരിഗണിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നിരുന്നാലും, വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥതയോട് കൂടിയുള്ളതല്ലെന്ന് ചൂഷണം നേരിട്ടവരില്‍ ചിലര്‍ ചൂണ്ടിക്കാണിച്ച ഉടന്‍ തന്നെ ഞാന്‍ ആ ലൈക്ക് പിന്‍വലിച്ചു.എനിക്ക് തെറ്റുപറ്റി. മാപ്പ് നല്‍കേണ്ടതുണ്ടോ എന്നതും ചൂഷണത്തിന്റെ ആഘാതത്തില്‍ നിന്നും എങ്ങനെ മുക്തി നേടണമെന്നതും സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനുള്ള അവകാശം ചൂഷണം നേരിട്ടവര്‍ക്ക് മാത്രമുള്ളതാണ്. ഞാന്‍ എപ്പോഴും അവര്‍ക്കൊപ്പം മാത്രമാണ് നില്‍ക്കുന്നത്. നിങ്ങളെ പിന്തുണച്ചിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ അതിന് മാപ്പ് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’

സമൂഹമാധ്യമത്തില്‍ പങ്കുവച്ച നീണ്ട കുറിപ്പിലാണ് വേടന്‍ ഖേദപ്രകടനം നടത്തിയത്. എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. എന്നാല്‍ കുറിപ്പ് ആത്മാഥതയില്ലാത്തതാണെന്നായിരുന്നു ആരോപണം ഉന്നയിച്ചവരുടെ പ്രതികരണം. വേടന്റെ പോസ്റ്റ് ലൈക് ചെയ്ത പാര്‍വതിക്കെതിരേ സമൂഹമാധ്യമങ്ങളിലും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago