Categories: Malayalam

ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്;ചപാകിനെയും ദീപികയെയും പ്രശംസിച്ച് പാർവതി

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക പദുകോണെത്തിയ ചിത്രം ചപാക്കിനെ പ്രശംസിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരിക്കുകയാണ്. ഉയരെ ചെയ്യുമ്പോള്‍ തനിക്കുണ്ടായിരുന്ന ഫീലിനോട് ചപാക് കണ്ട ശേഷമുള്ള അവസ്ഥയെ ഉപയോഗിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാര്‍വതിയുടെ പ്രശംസ.

പാർവതിയുടെ കുറുപ്പിന്റെ പൂർണ്ണരൂപം;

‘മാല്‍തിയുടെ യാത്രയോട് ഇത്രമേല്‍ ചേര്‍ന്നു നിന്നതിന് ദീപികയോടും മേഘ്‌നയോടും നന്ദി പറയുന്നു. ലോകത്തുള്ള എല്ലാ പല്ലവിമാര്‍ക്കും മാല്‍തിമാര്‍ക്കും വേണ്ടി തുറന്നു പറയാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. ആസിഡ് ഇന്നും രാജ്യത്ത് അനായാസം ലഭ്യമാണ്. എല്ലാ വര്‍ഷവും നൂറുകണക്കിന് ജീവനുകളാണ് നമുക്ക് നഷ്ടമാകുന്നതെന്ന് മറക്കാതിരിക്കുക. ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്. അല്ലാതെ സുരക്ഷ ഉറപ്പുള്ളത് കൊണ്ടല്ല. നമുക്ക് നമ്മള്‍ മാത്രമേയുള്ളു.’

ആസിഡ് ആക്രമണത്തിന് ഇരയായ സാമൂഹിക പ്രവര്‍ത്തക ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പ്രമേയമാക്കിയ മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചപാക് റിയലിസ്റ്റിക് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ലക്ഷ്മി അഗര്‍വാളിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമല്ല, ആസിഡ് ആക്രമണം അതിജീവിച്ചവരുടെ പോരാട്ടങ്ങളും സ്ഥിരതയും ജീവിതത്തോടുള്ള സമരങ്ങളുമാണ് ചിത്രം പറയുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago