മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ‘പുഴു’വിന്റെ ടീസർ കഴിഞ്ഞദിവസം ആയിരുന്നു റിലീസ് ചെയ്തത്. തികച്ചു വ്യത്യസ്തമായ ലുക്കിലാണ് ടീസറിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ മികച്ച പ്രേക്ഷകപ്രതികരണമാണ് ടീസറിന് ലഭിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറയുകയാണ് നായികയായ പാർവതി തിരുവോത്ത്. പാർവതി പറഞ്ഞ വാക്കുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
‘ദ ക്യു’ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി മനസു തുറന്നത്. ‘പുഴു’ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് പാർവതി പറയുന്നു. കരിയറിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു റോൾ ആണ് ഈ ചിത്രത്തിൽ മമ്മൂട്ടിയുടേതെന്ന് പാർവതി വ്യക്തമാക്കി. ശക്തമായ പ്രമേയം ആണ് ഈ സിനിമയുടെ ശക്തിയെന്നും അവർ പറഞ്ഞു. ഒരു പരിധി വരെ തന്റെ രാഷ്ട്രീയ ചിന്തകളെയും സ്ത്രീ – പുരുഷ സമത്വ ചിന്തകളെയും പിന്തുണയ്ക്കുന്ന ചിത്രമാണ് പുഴുവെന്നും അതുകൊണ്ട് കൂടിയാണ് താനിത് ചെയ്തതെന്നും പാർവതി പറയുന്നു.
ഇതൊരു പുരോഗമനപരമായ ചിത്രം ആണ്. ഈ ഗംഭീര ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് കാത്തിരിക്കാന്‍ വയ്യെന്നും മമ്മൂട്ടി ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. നവാഗതയായ രതീനയാണ് ചിത്രത്തിന്റെ സംവിധാനം. ജോര്‍ജ് ആണ് നിർമ്മാണം. ക്യാമറ – തേനി ഈശ്വര്‍, സംഗീതം – ജെക്‌സ് ബിജോയ്, എഡിറ്റർ – ദീപു ജോസഫ്. ഹര്‍ഷാദ്, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മാളവിക, ഇന്ദ്രന്‍സ്, അന്തരിച്ചു പോയ നടന്‍ നെടുമുടി വേണു എന്നിവരും അഭിനയിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…