Categories: Malayalam

അഭിനയത്തിന് താൽക്കാലിക ഇടവേള;പാർവതി ഇനി സംവിധാനത്തിലേക്ക്

അഭിനേതാക്കൾ സംവിധായകരാകുന്ന കാഴ്ച്ച കുറച്ച് നാളുകളിൽ മലയാള സിനിമയ്ക്ക് പരിചിതമായ ഒരു കാഴ്ചയാണ്. സലീം കുമാർ, പൃഥ്വിരാജ്, മോഹൻലാൽ തുടങ്ങിയവരെല്ലാം ഈ കൂട്ടത്തിൽ പെടുന്നവരാണ്. ഈ നിരയിലെ ഏറ്റവും പുതിയ പേരായി മാറുവാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയനടി പാർവതി തിരുവോത്ത്. മലയാളത്തിന് പുറമെ നിരവധി ഭാഷകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പാർവതിയുടെ പുതിയ വേഷപകർച്ചയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന സിനിമകൾ പൂർത്തിയാക്കി, ചില യാത്രകളും കഴിഞ്ഞ് 2020 നവംബർ-ഡിസംബർ മാസത്തോടെ സംവിധാനത്തിലേക്ക് ശ്രദ്ധ തിരിക്കാനാണ് പാർവതി തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം തുടങ്ങുമെന്നും സിനിമയുടെ ആ മേഖലയിലേക്ക് കടക്കുന്നതില്‍ താന്‍ വളരെ ആവേശത്തിലാണെന്നും പാർവ്വതി പറഞ്ഞു.

നിലവില്‍ രണ്ടു തിരക്കഥ തന്റെ കയ്യിലുണ്ട്. ഇതില്‍ ഒന്ന് ശക്തമായ രാഷ്ട്രീയം പശ്ചാത്തലമുള്ള കഥയാണ്. രണ്ടാമതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. രണ്ട് തിരക്കഥയിലും കുറച്ച് ഗവേഷണം നടത്താനുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ഛായാഗ്രാഹകന്‍ വേണു ഒരുക്കുന്ന ചിത്രം രാച്ചിയമ്മയാണ് പാർവതിയുടെ അടുത്ത ചിത്രം. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകന്‍. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദർശൻ നേരത്തെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. രാച്ചിയമ്മ എന്ന കർണാടക സ്ത്രീയെ കാണുന്നത് മുതൽ കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രേമ സുന്ദരമായ നിമിഷങ്ങൾ ആണ് കഥയിലുടനീളം. സ്വന്തം നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്കു ജോലിക്ക് വരുന്നതാണു കഥാപാത്രം. ആ നാട്ടിലെ എല്ലായിടത്തും എത്തിപ്പെടുന്ന പദങ്ങളായിരുന്നു രാച്ചിയമ്മ. മൗനം കൊണ്ട് തുടങ്ങി മൗനം കൊണ്ട് അവസാനിക്കുന്ന അവരുടെ ഇഷ്ടങ്ങൾ ഉറൂബിന്റെ വരികൾ കൊണ്ട് ചിത്രം തീർത്തിരുന്നു. പ്രകൃതിയെയും നാട്ടിൻപുറത്തെ കാഴ്ചകളെയും മനോഹരമായി വര്‍ണിച്ചിട്ടിട്ടുണ് കഥയിൽ.

വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പെണ്ണും ചെറുക്കനും എന്നാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഉണ്ണി ആര്‍. രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago