ഒരു നടൻ എന്ന രീതിയിൽ പാര്‍വ്വതിയില്‍ നിന്നും ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. അത് കൊണ്ട് തന്നെ എന്തുകൊണ്ടാണ് ഇതൊന്നും താന്‍ ഇതുവരെ ചെയ്യാത്തതെന്ന തോന്നൽ മനസ്സിൽ ഉണ്ടായിരുന്നുവെന്നും റോഷന് മാത്യു പറഞ്ഞു.അതെ പോലെ തന്നെ പാര്‍വ്വതി ഒരു വലിയ പ്രചോദനം തന്നെയാണെന്നും താരം വ്യക്തമാക്കി. കുറച്ചു ദിവസങ്ങൾ മുൻപ് റിലീസ് ആയ പാര്‍വതിയുടെ വര്‍ത്തമാനം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
പാര്‍വ്വതിയുടെ സിനിമകളെ കുറിച്ച് കൂടെ എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് തന്നെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വളരെ ആവേശത്തോടുകൂടിയാണ് കൂടെയില് അഭിനയിക്കാന്‍ എത്തുന്നത്. അത്രെയും വർഷം നടി എന്ന രീതിയില്‍ കണ്ടിരുന്ന പാര്‍വ്വതി പിന്നീട് അങ്ങോട്ട് ഒരു നല്ല സൂഹൃത്തായി മാറി. അത് കൊണ്ട് തന്നെ പാര്‍വ്വതിയുടെ കൂടെ സിനിമ ചെയ്യണമെന്ന് തോന്നി. പാര്‍വ്വതിയുടെയും, രാജു ഏട്ടന്റെയും കൂടെ സീനുകള്‍ കുറവായിരുന്നു. കൂടെയില് കൂടുതലും നസ്രിയക്ക് ഒപ്പമായിരുന്നു സീനുകള്‍ ഉണ്ടായിരുന്നത്.വര്‍ത്തമാനം സിനിമയിലാണ് പാര്‍വ്വതിയുമായി തനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയത്. പാര്‍വ്വതിയുമായുള്ള സീനുകള്‍ കുറച്ച് കൂടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പാര്‍വ്വതിയുടെ അഭിനയം അടുത്ത് നിന്ന് നിരീക്ഷിക്കാന്‍ സാധിച്ചു എന്നും റോഷന് വ്യക്തമാക്കി.
അതെ പോലെ ഞങ്ങള്‍ രണ്ട് പേരുമായുള്ള സീനുകള്‍ കുറച്ച് കൂടി ഉണ്ടായിരുന്നു. ഒരു പ്രധാന കാര്യമെന്തെന്നാൽ പാര്‍വ്വതിയുടെ അഭിനയം അടുത്ത്തന്നെ നിരീക്ഷിക്കാന്‍ സാധിച്ചു. പാര്‍വ്വതി ചെയ്യുന്ന ഒരുപാട് കാര്യങ്ങള്‍ വലിയ പ്രചോദനം തന്നെയാണ്.ഇതേ പോലെയുള്ളവ എന്താ ഞാന്‍ ചെയ്യാത്തെ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. അത്ര എളുപ്പമല്ല ഒരു അഭിനേതാവ് ചെയ്യുന്നത് കണ്ടിട്ടത് പഠിച്ചെടുക്കാന്‍. പക്ഷെ ഞാന്‍ ഇതെന്താ ചെയ്യാത്തെ, എനിക്ക് ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ട് ചെയ്ത് നോക്കിക്കൂടാ എന്ന് തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ ദിവസേന ചെയ്യുന്ന ഒരു അഭിനേതാവാണ് പാര്‍വ്വതി എന്നും റോഷന് പറയുന്നു.