അൻവർ റഷീദ് – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ പുതിയ ചിത്രമാണ് ട്രാൻസ്. ചിത്രം വൻ വിജയമാണ് തിയേറ്ററുകളിൽ നിന്നും നേടിയെടുത്തത്. രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെയും വിശ്വാസികളെ ചൂഷണം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെയും തുറന്നുകാട്ടുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പാസ്റ്റർ കെ എ എബ്രഹാം. സിനിമയിൽ അഭിനയിച്ചവർക്കും സിനിമയിലെ അണിയറപ്രവർത്തകർക്കും മോശം കാലം വരുമെന്ന രീതിയിലുള്ള പാസ്റ്ററുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമ എടുക്കുവാൻ കഥ ഇല്ലാത്തതുകൊണ്ടാണ് പാസ്റ്റേഴ്സിനെ കളിയാക്കിക്കൊണ്ട് ഇത്തരമൊരു സിനിമ ചെയ്യുവാൻ അവർ മുൻകൈ എടുത്തതെന്നും ഇങ്ങനെ ചെയ്തതുകൊണ്ട് ദൈവത്തിന് ഒന്നും സംഭവിക്കാനില്ല എന്നും പാസ്റ്റർ തന്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
സിനിമയ്ക്ക് പേരിടാൻ അറിയില്ലെങ്കിൽ താൻ ഇട്ടു തരാം എന്നും പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല എന്നും കസാന്ത് സാക്കിസ് എന്ന ഞരമ്പുരോഗി യേശുക്രിസ്തുവിന്റെ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന നോവലെഴുതിയപ്പോൾ യേശുവിനൊന്നും പറ്റിയില്ലെങ്കില്‍ ഇതുകൊണ്ട് തങ്ങൾക്കും ഒന്നും പറ്റില്ലെന്നും പാസ്റ്റര്‍ പറയുന്നു. നിരവധി വ്യക്തികൾ ആണ് ഇതിനു വേണ്ടി പ്രാർത്ഥിക്കാൻ പോകുന്നതെന്നും ഈ സിനിമക്ക് മേല്‍ ദൈവ പ്രവര്‍ത്തി വെളിപ്പെടുന്നതോടെ കാര്യങ്ങള്‍ മനസിലാകുമെന്നും പാസ്റ്റർ വീഡിയോയിൽ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…