സിനിമ ലോകത്തെ അഭിഭാഷകരുടെ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുന്നു. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടി വഫ ഖദീജ റഹ്മാനാണ് നാഷണൽ യൂണിവേഴ്സ്റ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നും നിയമപഠനം പൂർത്തിയാക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയായതിനാൽ ഓൺലൈനിലാണ് വഫ പഠനം പൂർത്തിയാക്കിയത്. ശങ്കർ രാമകൃഷ്‌ണൻ സംവിധാനം നിർവഹിച്ച പതിനെട്ടാം പടിയിലൂടെയാണ് വഫ അഭിനയരംഗത്തേക്ക്ക് കടന്ന് വന്നത്. ചിത്രത്തിൽ എയ്‌ഞ്ചൽ എന്ന ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖറിന്റെ കാമുകിയായി ശ്രദ്ധേയമായ വേഷമാണ് വഫ അഭിനയിച്ചത്. ബെയറി ഭാഷ സംസാരിക്കുന്നത് കൊണ്ടാണ് തന്നെ ആ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് വഫ വെളിപ്പെടുത്തിയിരുന്നു. കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുവാൻ വഫ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൂടാതെ ക്യാമ്പസ് ഇന്റർവ്യൂ വഴി ഏർണെസ്റ് & യങ്ങ് എന്ന കമ്പനിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മാറി എല്ലാം സാധാരണ നിലയിൽ ആയാലേ ഇതെല്ലാം സാദ്ധ്യമാകൂ എന്നും താരം വ്യക്തമാക്കി. നല്ല വേഷങ്ങൾ വന്നാൽ ഇനിയും അഭിയിക്കുമെന്നും വഫ വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…