‘എന്റെ മുന്നു വർഷത്തെ അശ്രാന്ത പരിശ്രമത്തിന് ഫലം തേടിക്കൊണ്ട് പത്തൊൻപതാം നൂറ്റാണ്ട് എത്തുകയാണ്’; തന്റെ പുതിയ ചിത്രം കാണാൻ പ്രേക്ഷകരെ ക്ഷണിച്ച് സംവിധായകൻ വിനയൻ

ചരിത്രനായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറയുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഇന്നുമുതൽ തിയറ്ററുകളിൽ. സിജു വിൽസണെ നായകനാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ചിത്രം മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. തന്റെ മുന്നു വർഷത്തെ അശ്രാന്ത പരിശ്രമത്തിനും ഏതാണ്ട് അറുനൂറിലധികം ചലച്ചിത്ര പ്രവർത്തകരുടെ നാലുമാസത്തെ കഠിനാദ്ധ്വാനത്തിനും ഫലം തേടിക്കൊണ്ടാണ് പത്തൊൻപതാം നൂറ്റാണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നതെന്ന് വിനയൻ കുറിച്ചു. റിലീസ് ദിവസത്തിന് തലേന്നാണ് സഹപ്രവർത്തകർക്ക് നന്ദി അറിയിച്ചു കൊണ്ടും പ്രേക്ഷകരെ സിനിമ കാണാൻ ക്ഷണിച്ചു കൊണ്ടും വിനയൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.

‘അങ്ങനെ എന്റെ മുന്നു വർഷത്തെ അശ്രാന്ത പരിശ്രമത്തിനും ഏതാണ്ട് അറുനൂറിലധികം ചലച്ചിത്ര പ്രവർത്തകരുടെ നാലുമാസത്തെ കഠിനാദ്ധ്വാനത്തിനും ഫലം തേടിക്കൊണ്ട് നാളെ (സെപ്തംബർ എട്ട്) പത്തൊൻപതാം നൂറ്റാണ്ട് നിങ്ങൾക്കു മുന്നിൽ എത്തുകയാണ്. കേരളത്തിലെ റിലീസ് തീയറ്ററുകളുടെ ലിസ്റ്റ് ഇതിനോടൊപ്പം പോസ്റ്റു ചെയ്യുന്നുണ്ട്. തിരുവോണത്തിരക്കു മുലം പത്രപ്പരസ്യം നേരത്തേ കൊടുക്കേണ്ടി വന്നതിനാൽ വൈകി എത്തിയ കുറച്ചു തീയറ്ററുകളുടെ പേര് ചേർക്കാൻ കഴിഞ്ഞിട്ടില്ല. ക്ഷമിക്കുക. മറ്റു സ്റ്റേറ്റുകളിലെയും, GCC യിലെയും യൂറോപ്പിലേയും റിലീസിന്റെ വിവരം ഞാൻ നേരത്തെ ഇട്ട പോസ്റ്റിൽ പറഞ്ഞിരുന്നു. ഏതായാലും ഏറെ പ്രതീക്ഷയോടെ വിദേശ മലയാളികൾ പോലും കാത്തിരിക്കുന്ന ഈ ചിത്രം വേൾഡ് വൈഡായി ഇത്രയേറെ തീയറ്ററുകളിൽ റിലീസു ചെയ്യുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. ഇന്നത്തെ പുതു തലമുറയ്ക്ക് ഇഷ്ടമാകുന്ന രീതിയിൽ ആക്ഷൻ പാക്ഡ് ആയ ഒരു ചരിത്രസിനിമ ആയിട്ടാണ് പത്തൊൻപതാം നൂറ്റാണ്ട് എത്തുന്നത്. അതിനോടൊപ്പം തന്നെ നല്ല പാട്ടുകളും, ദൃശ്യഭംഗിയും, പശ്ചാത്തലസംഗീതവും ഒക്കെ പ്രേക്ഷകർക്കേറെ ഇഷ്ടപ്പെടും എന്നു പ്രതീക്ഷിക്കുന്നു. ട്രെയിലറും, ടീസറും, പാട്ടുകളും ഒക്കെ നല്ല അഭിപ്രായം നേടിയെങ്കിലും നാളെ ചിത്രം മുഴുവൻ കാണുമ്പോഴുള്ള പ്രേക്ഷകരുടെ സംതൃപ്തിയാണ് ചിത്രത്തിന്റെ വിജയം. ആ വാർത്തക്കായി സവിനയം കാത്തിരിക്കുന്നു. ഈ ചിത്രം പൂർത്തീകരിക്കാൻ എന്നോടൊപ്പം നിന്ന എല്ലാ സഹപ്രവർത്തകർക്കും വിശിഷ്യ എല്ലാ ഘട്ടങ്ങളിലും തികഞ്ഞ പിന്തുണ തന്ന നിർമ്മാതാവ് ശ്രീ ഗോകുലം ഗോപാലേട്ടനും എന്നും എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള… ചേർത്തു പിടിച്ചിട്ടുള്ള.. കേരള ജനതയ്ക്കും ഹൃദയത്തിൽ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ….’

സംവിധായകൻ വിനയൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സം​ഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാ​ഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രം​ഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്ട്രോളർ: രാജൻ ഫിലിപ്പ്. പിആർഒ ആന്റ് മാർക്കറ്റിം​ഗ് – കണ്ടന്റ് ഫാക്ടറി. അസോഷ്യേറ്റ് ഡയറക്ടർ – ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ – സംഗീത് വി.എസ്., അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താൻ, പ്രൊഡക്‌ഷൻ മാനേജർ ജിസ്സൺ പോൾ, റാം മനോഹർ, പിആർഒ വാഴൂർ ജോസ്, എ.എസ്. ദിനേശ്.

Siju Wilson

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago