തിരുവിതാംകൂറിന്റെ പടനായകൻ പാച്ചുപ്പണിക്കരായി സുധീർ കരമന; ഒമ്പതാമത് കാരക്ടർ പോസ്റ്ററുമായി പത്തൊമ്പതാം നൂറ്റാണ്ട് ടീം

വിനയൻ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒമ്പതാമത് കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സംവിധാകൻ വിനയൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഒമ്പതാമത് കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത്. തിരുവിതാംകൂറിന്റെ പടനായകൻ പാച്ചുപ്പണിക്കരായി സിനിമയിൽ എത്തുന്നത് നടൻ സുധീർ കരമനയാണ്. ഒമ്പതാമത് കാരക്ടർ പോസ്റ്ററായി പുറത്തിറങ്ങിയത് ഇതാണ്. പട നയിക്കാനും അങ്കം വെട്ടാനും പേരെടുത്ത പ്രഗത്ഭനായ പടനായകന് തസ്കര വീരൻ കായംകുളം കൊച്ചുണ്ണിയെ പിടികൂടാനാകുന്നില്ല എന്നത് വലിയ അഭിമാനക്ഷതമായിരുന്നു. അതിനു കാരണക്കാരായവരോട് വലിയ പകയും വിരോധവുമായി ഇറങ്ങി തിരിക്കുകയായിരുന്നു പടനായകൻ. ഇതിനിടയിൽ ആറാട്ടുപുഴ വേലായുധച്ചേകവർ എന്ന അതിസാഹസികനായ പോരാളിയുടെ രംഗ പ്രവേശം തസ്കര വീരനെയും ഒന്നു വിറപ്പിച്ചു. സുധീറിന്റെ വ്യത്യസ്തതയുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാമെന്നാണ് സംവിധായകൻ പറയുന്നത്.

സിജു വിത്സനാണ് ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം കയാദു ലോഹറാണ് നായിക. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദും എത്തുന്നുണ്ട്.  സിനിമയുടെ ആദ്യ കാരക്ടർ പോസ്റ്റ് ഓഗസ്റ്റിലായിരുന്നു പങ്കുവെച്ചത്. തിരുവിതാംകൂർ ഭരിച്ച മഹാരാജാവായി അനൂപ് മേനോന്റെ കഥാപാത്രത്തെ ആയിരുന്നു ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിച്ചത്. തൊട്ടു പിന്നാലെ, എട്ട് കാരക്ടർ പോസ്റ്ററുകളാണ് ഇതുവരെ പങ്കുവെച്ചത്. സുദേവ് നായർ അവതരിപ്പിക്കുന്ന കഥാപാത്രം പടവീടൻ നമ്പി, സുരേഷ്കൃഷ്ണ അവതരിപ്പിക്കുന്ന പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമൾ, ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടി, സെന്തിൽ രാജാമണി അവതരിപ്പിക്കുന്ന ചിരുകണ്ടൻ, മണികണ്ഠൻ ആചാരി അവതരിപ്പിക്കുന്ന ബാവ, രാഘവൻ അഭിനയിക്കുന്ന ഈശ്വരൻ നമ്പൂതിരി, രേണു അവതരിപ്പിക്കുന്ന നീലി എന്നീ കാരക്ടർ പോസ്റ്ററുകളാണ് ഇതുവരെ അവതരിപ്പിച്ചത്.

തിരുവിതാംകൂറിന്റെ ചരിത്രരേഖകളിൽ പലപ്പോഴും തമസ്കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസിൽ തന്നെയാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഏറ്റവും നല്ല സാങ്കേതിക തികവോടെ 2022 ആദ്യപാദത്തിൽ തീയറ്ററുകളിൽ എത്തുന്ന ഈ ചിത്രം കൊമേഴ്സ്യലായും കലാപരമായും ഒരു നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago