ഈ വർഷത്തെ ടോപ് ഹിറ്റ് സിനിമകളിൽ ഇടം പിടിച്ച് പത്തൊമ്പതാം നൂറ്റാണ്ട് ; സൂപ്പർ സ്റ്റാർ പദവിയിലേക്ക് സിജു വിൽസൺ

ഇത്തവണത്തെ ഓണം സിനിമ പ്രേമികൾക്ക് ഒരു വലിയ സദ്യ തന്നെയാണ് നൽകിയത്. വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങൾ ഓണം ഗംഭീരമാക്കി. സംവിധായകൻ വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് ചരിത്ര സിനിമയാരുന്നു . ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ ആയിരുന്നു ചിത്രം പറഞ്ഞത്. യുവനടൻ സിജു വിത്സൻ ചരിത്ര നായകനായ ആറാട്ടുപുഴ വേലായുധ പണിക്കർ ആയി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഏതായാലും ഈ വർഷത്തെ ടോപ് ടെൻ മലയാളം സിനിമകളുടെ പട്ടികയിൽ ഇടം കണ്ടെത്തിയിരിക്കുകയാണ്.

ഹിറ്റ് ലിസ്റ്റിൽ ഒന്നാമത് മമ്മൂട്ടി നായകനായി എത്തിയ അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം ആണ്. എൺപത് കോടിയോളമാണ് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ. പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയമാണ് ഈ ലിസ്റ്റിൽ രണ്ടാമത്. 55 കോടിക്ക് മുകളിലാണ് ഹൃദയം നേടിയ ആഗോള ഗ്രോസ്. പൃഥ്വിരാജ് നായകനായ ഡിജോ ജോസ് ആന്റണി ചിത്രം ജനഗണമന അൻപത് കോടിക്ക് മുകളിൽ കളക്ഷൻ നേടി മൂന്നാമതെത്തി. 47 കോടിയോളം ആഗോള ഗ്രോസ് നേടി ടോവിനോ തോമസ് നായകനായ തല്ലുമാല നാലാം സ്ഥാനം കരസ്ഥമാക്കി.


പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ 46 കോടിയോളം ആഗോള ഗ്രോസ് നേടി. മുപ്പത്തിയഞ്ച് കോടിയോളം ആഗോള ഗ്രോസ് നേടി ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ- രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം. സുരേഷ് ഗോപി- ജോഷി ചിത്രം പാപ്പൻ മുപ്പത് കോടിക്ക് മുകളിൽ ഗ്രോസ് നേടി. ആദ്യ പത്ത് ദിനം കൊണ്ട് 23 കോടിക്ക് മുകളിൽ നേടിയാണ് പത്തൊൻപതാം നൂറ്റാണ്ട് ഈ ലിസ്റ്റിൽ ഇടം പിടിച്ചത്. വിക്രം, ആർ ആർ ആർ, കെ ജി എഫ് 2 എന്നീ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളും കേരളത്തിൽ വമ്പൻ വിജയമാണ് നേടിയത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago