നിരവധി താരങ്ങളും അരലക്ഷത്തിൽ അധികം അഭിനേതാക്കളും മാറ്റുരച്ച ഒരു സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. സെപ്റ്റംബർ എട്ടിന് തിരുവോണ നാളിലാണ് വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമ റിലീസ് ചെയ്യുന്നത്. സിനിമ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നതിന് മുമ്പായി സിനിമയുടെ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അമ്പതിലേറെ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ അമ്പതിനായിരത്തിനു മുകളിൽ ആളുകൾ പ്രവർത്തിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിച്ചിരിക്കുന്നത്.
അയ്യായിരത്തിൽ അധികം സ്കെച്ചുകളാണ് സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയത്. ആയിരത്തിൽ അധികം സെറ്റ് ഡെക്കറേഷനുകളും ഒരുപാടു പേരുടെ അദ്ധ്വാനവും സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. കൊട്ടാരം ഉൾപ്പെടെയുള്ള സെറ്റുകൾ കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം 110 ദിവസം ആയിരുന്നു. പ്രി പ്രൊഡക്ഷന് ഒരു വർഷം സമയം എടുത്തപ്പോൾ പോസ്റ്റ് പ്രൊഡക്ഷന് നാനൂറിലധികം ദിവസമാണ് വേണ്ടി വന്നത്. കഴിഞ്ഞദിവസം സംവിധായകൻ വിനയൻ തന്നെയാണ് മേക്കിംഗ് വീഡിയോ പ്രേക്ഷകരുമായി പങ്കുവെച്ചത്. ‘പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വർഷത്തിലേറെയുള്ള അദ്ധ്വാനത്തിന്റെയും സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. ഇതുവരെ നമ്മുടെ ചരിത്രസിനിമകളിൽ ഒന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും. അധസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീരപോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകന്റെ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്. ഈ സിനിമ സാക്ഷാത്കരിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവർത്തകരേയും അഭിനന്ദിക്കുന്നു.’ – എന്ന് കുറിച്ചാണ് മേക്കിംഗ് വീഡിയോ വിനയൻ പങ്കുവെച്ചത്.
സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്ട്രോളർ: രാജൻ ഫിലിപ്പ്. പിആർഒ ആന്റ് മാർക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി. അസോഷ്യേറ്റ് ഡയറക്ടർ – ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടർ – സംഗീത് വി.എസ്., അർജ്ജുൻ എസ് കുമാർ, മിഥുൻ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം.എസ്., അളകനന്ദ ഉണ്ണിത്താൻ, പ്രൊഡക്‌ഷൻ മാനേജർ ജിസ്സൺ പോൾ, റാം മനോഹർ, പിആർഒ വാഴൂർ ജോസ്, എ.എസ്. ദിനേശ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…