Pattanam Rasheed talks about Kangana Ranout look in Thalaivi movie
കങ്കണ റണൗട്ട് നായികയാകുന്ന ജയലളിതയുടെ ബയോപിക് തലൈവിയുടെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ഓവർ മേക്കപ്പെന്ന് പറഞ്ഞ് ഏറെ വിമർശനം നേരിട്ടിരുന്നു. കങ്കണ റണാവത്തിനെ ജയലളിതയാക്കി മാറ്റാന്‍ എടുത്ത പരിശ്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ്. പ്രോസ്‌തെറ്റിക് മേക്കപ്പ് മാറ്റി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പരീക്ഷിച്ചതെന്ന് പട്ടണം റഷീദ് വെളിപ്പെടുത്തി.
സംവിധായകന്‍ എ.എല്‍ വിജയ് ആണ് അമേരിക്കയിലെത്തി ബാന്‍സ് സംഘത്തെ കണ്ട് ജയലളിതയുടെ മുഖത്തിലേക്ക് കങ്കണയെ മാറ്റിയെടുക്കാനുള്ള പ്രോസ്‌തെറ്റിക് മേക്കപ്പിന് ഓര്‍ഡര്‍ കൊടുത്തത്. ’10 കിലോ മേക്കപ്പിട്ടാല്‍ കങ്കണ ജയലളിതയാകില്ല’ എന്നായിരുന്നു ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോഴുണ്ടായ വിമര്‍ശനം. പ്രോസ്‌തെറ്റിക് മേക്കപ്പ് രീതി ലോകം മുഴുവന്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയില്‍ അത് വ്യത്യസ്തമാണ്. കഥാപാത്രത്തെ സ്വീകരിക്കുന്നതിനൊപ്പം അതിനുള്ളിലെ നടനെയും നടിയേയും സ്‌നേഹിക്കുന്നവരാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കണ്ണിമ ചലനങ്ങള്‍ പോലും അവര്‍ക്ക് ഹൃദിസ്ഥമാണ്. അപ്പോള്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കാണെങ്കിലും പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെ അതു മറച്ചാല്‍ അമിതമായ മേക്കപ്പെന്നു വിമര്‍ശനം വരും. അതായിരുന്നു ഇവിടെയും സംഭവിച്ചത്.
കങ്കണയുടെ കവിളിനു പുറമെയുള്ള പ്രോസ്‌തെറ്റിക് മേക്കപ്പ് നീക്കി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പിന്നീട് വിജയിച്ചത്. ഡോ. അംബേദ്കര്‍ എന്ന ചിത്രത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്വാദ് മമ്മൂട്ടിയുടെ കവിള്‍ കുറച്ചുകൂടി വലുതാകാന്‍ ഇങ്ങനെ ഒരു പരീക്ഷണം നടത്തിയിരുന്നു. ആ പരീക്ഷണം വിജയകരമായി. അങ്ങനെ കങ്കണ ജയലളിതയിലേക്ക് അനായാസം രൂപപരിണാമം നടത്തി എന്നാണ് പട്ടണം റഷീദ് പറയുന്നത്. മൂന്നു മണിക്കൂര്‍ നീളുന്നതായിരുന്നു നിത്യവും തലൈവിയുടെ മേക്കപ്പ്. കങ്കണ കഠിനാധ്വാനിയാണെന്നും പട്ടണം റഷീദ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…