Categories: Malayalam

പട്ടരുടെ മട്ടന്‍ കറി എന്ന സിനിമയിലൂടെ ബ്രാഹ്‌മണരെ അപകീർത്തിപ്പെടുത്തുന്നു, പരാതിയുമായി ബ്രാഹ്‌മണ സഭ

‌ ‘പട്ടരുടെ മട്ടന്‍ കറി’ എന്ന സിനിമ ബ്രാഹ്‌മണരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ആരോപിച്ച്‌  സിനിമക്കെതിരെ ഓള്‍ കേരള ബ്രാഹ്‌മിണ്‍സ് അസോസിയേഷന്‍ രംഗത്ത്. കേരള ബ്രാഹ്‌മണ സഭ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കി. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയുടെ തലക്കെട്ടെന്നു പരാതിയില്‍ പറയുന്നു.

Pattarude mattan kari

സസ്യാഹാരികളാണ് ബ്രാഹ്‌മണര്‍. ‘പട്ടര്‍’ , ‘മട്ടന്‍’ തുടങ്ങിയ വാക്കുകള്‍ ഒരേ പോലെ  ഉപയോഗിക്കുന്നതിലൂടെ ബ്രാഹ്‌മണരെ അപമാനിക്കുകയാണ് ചെയ്യുന്നത്. ചാതുർവർണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ.പട്ടര്‍ എന്ന പേര് തന്നെ ബ്രാഹ്‌മണരെ അപാനിക്കുന്നതാണെന്നും ബ്രാഹ്‌മണ സഭ സംസ്ഥാന അധ്യക്ഷന്‍ കരിമ്ബുഴ രാമന്‍ പരാതിയില്‍ പറഞ്ഞു. ഇതിനാല്‍ സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നും പരാതിയില്‍ പറയുന്നു.

film

അതെ പോലെ, പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയുടെ പേര് മാറ്റിയതായി സംവിധായകന്‍ അര്‍ജുന്‍ ബാബു പറഞ്ഞു. കാസ്‌കേഡ് ആഡ് ഫിലിംസിന്റെ ബാനറില്‍ ബ്ലാക്ക് മുണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിനിമയാണ് പട്ടരുടെ മട്ടന്‍ കറി.സിനിമയുടെ തിരക്കഥയും സംവിധാനവും. അര്‍ജുന്‍ ബാബു ആണ്.നരാഗേഷ് വിജയ് ക്യാമറ കൈകാര്യം ചെയ്യും.കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ സുഖോഷ് ആണ്.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago