Pavan's Wife Lavanya gets angry with Big Boss contestants on humiliating her husband
29 കാരനായ മിസ്റ്റര്‍ കേരള ഫസ്റ്റ് റണ്ണറപ്പും മോഡലുമായ പവന്‍ ആണ് ബിഗ്‌ബോസിലെ പുതിയ മത്സരാര്‍ത്ഥി. ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് പവന്‍ മത്സരത്തില്‍ എത്തിയത്. ബൈക്കിലാണ് മാസ് എന്‍ട്രിയോടെ ബിഗ് ബോസ് ഹൗസിലേക്ക് പവന്‍ കടന്നു വന്നത്.
പവന്‍ മോഡലും മിസ്റ്റര്‍ കേരള റണ്ണറപ്പുമാണ്. സോഷ്യല്‍ മീഡിയയില വളരെ സജീവമാണ് പവന്‍. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ബിഗ് ബോസ് സീസണ്‍ 2 കണ്‍ടെസ്റ്റന്റ് എന്ന അപ്ഡേറ്റ് ചൂണ്ടിക്കാട്ടി പ്രേക്ഷകര്‍ നേരത്തെ അവകാശ വാദം ഉന്നയിച്ചിരുന്നു. ഒരു തമിഴ് സിനിമയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
ഇപ്പോഴിതാ താരം സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ്. തനിക്ക് സ്ഥിര വരുമാനമില്ലെന്നും തന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഭാര്യയാണെന്നും പവന്‍ പറഞ്ഞു. തന്നെക്കാളും മൂന്നു വയസ്സ് മൂത്ത ആളാണ് ഭാര്യ ലാവണ്യ. അവളാണ് ഇങ്ങോട്ട് വരാനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി തന്നത്. അവള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ബിഗ് ബോസിലേക്ക് വരില്ലായിരുന്നുവെന്നും അഭിമാനത്തോടെ പവന്‍ പറയുന്നു. ബിഗ് ബോസിലെ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ഡോ. രജിത് ആണെന്നും സ്ത്രീകളില്‍ ആരെയും ഇഷ്ടപ്പെടാന്‍ തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി.
പവന്റെ തുറന്ന് പറച്ചിലുകളെ പവനും ഭാര്യ ലാവണ്യയും തമ്മിലുള്ള ബന്ധത്തെ കളിയാക്കുവാനുള്ള ഉപാധിയായി മാറ്റിയിരിക്കുകയാണ് വീണയും ആര്യയും സൂരജുമെല്ലാമടങ്ങിയ മറ്റ് മത്സരാർത്ഥികൾ. “എന്റെ ഭർത്താവിനെ പ്രകോപിപ്പിക്കാൻ എന്റെ പേര് ഉപയോഗിക്കുന്നതിൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ട്. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിക്കുവാൻ അവർ ആരാണ്? പവൻ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം.” ലാവണ്യ പറഞ്ഞു.
“വീണയുടെ ഫാമിലിയെ കുറിച്ച് ഫുക്രു പറഞ്ഞപ്പോൾ പ്രശ്‌നം സൃഷ്‌ടിച്ച ആളാണ് വീണ. ഇപ്പോൾ വീണ എന്താണ് കാണിക്കുന്നത്? പവൻ വളരെ തുറന്ന മനസ്സുള്ളയാളാണ്. അത് കൊണ്ടാണ് ഇൻട്രൊഡക്ഷൻ ടാസ്കിൽ എന്നെ കുറിച്ച് പറഞ്ഞത്. പക്ഷെ അത് പവനെ കളിയാക്കുവാനോ ഒറ്റപ്പെടുത്തുവാനോ ഉള്ള ഒരു കാരണമായിട്ട് കണക്കാക്കരുത്.” ലാവണ്യ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…