ജോജു ജോർജ്, ആശ ശരത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ ‘പീസ്’ ഇന്നുമുതൽ തിയറ്ററുകളിൽ. സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്തരിച്ച നടൻ അനിൽ നെടുമങ്ങാടും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. അനിൽ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും പീസ് സിനിമയ്ക്കുണ്ട്. എസ് ഐ ഡിക്സൺ എന്ന കഥാപാത്രമായാണ് ‘പീസ്’ സിനിമയിൽ അനിൽ നെടുമങ്ങാട് എത്തുന്നത്. കാർലോസ്, ജലജ എന്നീ കഥാപാത്രങ്ങളായാണ് യഥാക്രമം ജോജു ജോർജ്, ആശ ശരത് എന്നിവർ എത്തുന്നത്.
പീസ് സിനിമയിലെ തന്നെ ‘മാമാ ചായേൽ ഉറുമ്പ്’ എന്ന ഗാനവും ഹാപ്പിയർ ഗാനവും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ജോജു ജോർജ് നായകനായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ആശാ ശരത്, രമ്യ നമ്പീശൻ, അദിതി രവി, മാമുക്കോയ, അനിൽ നെടുമങ്ങാട്, വിജിലേഷ് കാരയാട്, ഷാലു റഹീം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജുബൈർ മുഹമ്മദാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന സംഭവങ്ങളുമാണ് ചിത്രം. ജോജു ജോര്‍ജാണ് കാര്‍ലോസ് ആയി എത്തുന്നത്.
അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻ ഹൗസ്, സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സ് എന്നിവരുടെ ബാനറിലാണ് ചിത്രം എത്തുന്നത്. തൊടുപുഴയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗവും ഷൂട്ടിംഗ് നടന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ്. സൻഫീർ ആണ് സംവിധാനം. ക്യാമറ – ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍ – നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് – ശ്രീജിത്ത് ഓടക്കാലി, സംഗീതം – ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ – ബാദുഷ, പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് – ജിഷാദ്, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് – ജിതിന്‍ മധു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – കെ ജെ വിനയന്‍, അസോസിയേറ്റ് ഡയറക്ടര്‍ – മുഹമ്മദ് റിയാസ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…