മലയാളികളുടെ പ്രിയപ്പെട്ട താര ജോഡിയാണ് പേളി മാണിയും ശ്രീനിഷും. ടെലിവിഷനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായ പേളിയും ശ്രീനിഷും ബിഗ് ബോസിലൂടെയാണ് അടുക്കുന്നത്. ഷോ കഴിഞ്ഞതിന് പിന്നാലെ വിവാഹിതരാവുകയും ചെയ്തു. ആരാധകര്‍ ഏറെ ആഘോഷിച്ച പ്രണയജോഡിയുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ വരുന്ന വാർത്ത അറിയിച്ച് താരങ്ങൾ എത്തിയിരുന്നു.
പേളിയാണ് സന്തോഷവാർത്ത ആദ്യം ആരാധകരെ അറിയിച്ചത്. തന്റെ വയറു കാണിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത പേളി പുറത്തു വിട്ടത്. രണ്ട് വര്‍ഷം മുമ്പ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തു. ഇന്ന് അവന്റെ ഒരംശം എന്നില്‍ വളരുന്നു എന്നായിരുന്നു പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളി എത്താറുണ്ട്.
ഇപ്പോള്‍ പേളിയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ് ചിത്രം പങ്കുവച്ചത്. ചടങ്ങില്‍ പേളിയുടെ മേക്കപ്പ് ചെയ്തത് രഞ്ജു ആണ്. സാരിയായിരുന്നു പേളിയുടെ വേഷം നിറയെ ആഭരണങ്ങള്‍ അണിഞ്ഞാണ് പേളിയെ ചിത്രത്തില്‍ കാണുന്നത്. മാമ്ബഴ മഞ്ഞ നിറത്തിലുള്ള സാരിയാണ് ചടങ്ങിനായി പേളി തിരഞ്ഞെടുത്തത്.
2019 മെയ് അഞ്ചിനായിരുന്നു പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്. രണ്ടുപേരും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ്. ടെലിവിഷന്‍ അവതാരകയായി ശ്രദ്ധ നേടിയ പേളി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…