Categories: MalayalamNews

‘കുളിച്ചില്ലേ’ എന്ന് ചോദിച്ചു വരുന്നവർക്കുള്ള എന്റെ മറുപടി..! മറ്റേർണിറ്റി ഫോട്ടോഷൂട്ട് പങ്ക് വെച്ച് പേർളി മാണി

മലയാളികൾക്ക് സുപരിചിതയായ നടിയും മോഡലും അവതാരികയുമൊക്കയാണ് പേർളി മാണി. ബിഗ് ബോസ് എന്ന ഷോയിലൂടെ വന്ന് ശ്രീനിഷ് അരവിന്ദിനെ പ്രണയിച്ച് വിവാഹം കഴിച്ചപേളിയും ശ്രീനിയും അവരുടെ ആദ്യത്തെ കൺമണിയെ വരവേൽക്കുവാൻ ഒരുങ്ങുകയാണ്. ഓൺലൈൻ മാധ്യമങ്ങളും ആരാധകരും പേളിയുടെ പ്രെഗ്‌നൻസി ആഘോഷമാക്കിയിരിക്കുകയാണ്. അതിനിടയിലാണ് താരം പങ്ക് വെച്ചിരിക്കുന്ന ഫോട്ടോ ശ്രദ്ധേയമായിരിക്കുന്നത്. നിറവയറുമായി ബാത്ത്ടബിൽ കിടക്കുന്ന പേളിയുടെ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.

കുളിച്ചില്ലേ എന്ന് ചോദിച്ച് എന്നോട് സംസാരിക്കുവാൻ വരുന്നവർക്കുള്ള മറുപടിയാണിത്. വെറുതെ തമാശക്ക് പറഞ്ഞതാട്ടോ.. ഈ ടീമിനൊപ്പം കുറേയധികം മനോഹരനിമിഷങ്ങൾ പങ്ക് വെക്കുവാൻ കഴിഞ്ഞു. ഷൂട്ടിന്റെ സമയത്തെല്ലാം എനിക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകാതിരിക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. കപ്പ് കേക്കുകളും പിസകളും എന്നെ അവർ തീറ്റിച്ചതിനാൽ ഞാൻ ഏറെ സന്തോഷവതിയാണ്. ഇപ്പോഴാണ് കോൺഫ്ലേക്ക്സിന്റെ അവസ്ഥ ഞാൻ മനസ്സിലാക്കുന്നത്.

ഗൃഹലക്ഷ്മി മാഗസിന് വേണ്ടി അരുൺ പയ്യടിമീത്തലാണ് ചിത്രം പകർത്തിയിരിക്കുന്നത്. അർജുൻ വാസുദേവാണ് സ്റ്റൈലിംഗ്. ഫെമി ആന്റണി മേക്കപ്പ് നിർവഹിച്ചിരിക്കുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago