Categories: Malayalam

“എന്റെ കൈകൾ എപ്പോഴും എന്റെ കുഞ്ഞ് വയറിന് മുകളിലാണ്” മനസ്സ് തുറന്ന് പേർളി മാണി

മോഹൻലാൽ അവതാരകനായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ വണ്ണിലൂടെ പരിചയപ്പെട്ട് പിന്നീട് ആ സൗഹൃദം വിവാഹത്തിലേക്ക് എത്തിയ രണ്ട് വ്യക്തികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ടെലിവിഷൻ അവതാരകയും നടിയുമായ പേർളി മാണിയും ശ്രീനിഷും വിവാഹം കഴിച്ചിട്ട് ഒരു വർഷം തികഞ്ഞു.
പേളി മാണി ഗർഭിണിയായി എന്ന വാർത്ത കുറച്ചു നാളുകൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ ആണ് പേളിമാണി ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഇപ്പോൾ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരം


പേർളിയുടെ കുറിപ്പ്:
ആദ്യത്തെ മൂന്ന് മാസം കുറച്ച് ബുദ്ധിമുട്ടുകൾ നേരുടേണ്ടി വന്നു. ശർദ്ദിയും ഗർഭകാല അസ്വസ്ഥതകളും ഉണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ ട്രൈമസ്റ്റർ വളരെ അധികം സന്തോഷം നൽകുന്ന ഒന്നാണ്. വളരെയധികം ഉന്മേഷം തോന്നുന്നു. പാചകം, വൃത്തിയാക്കൽ ഡ്രൈവിങ് എല്ലാം എനിക്കിഷ്ടമാണ്. ചെറിയ ഇളക്കങ്ങളിലൂടെ കുഞ്ഞ് എന്നോട് ഹായ് പറയുന്നുണ്ട്. ഞാൻ പാടുകയും പാട്ട് കേൾക്കുകയും ചെയ്യാറുണ്ട്. ഒപ്പം ചെറിയ പ്രാർത്ഥനകളും നടത്താറുണ്ട്. എന്റെ കൈകൾ എപ്പോഴും എന്റെ കുഞ്ഞ് വയറിന് മേലാണ് ഉണ്ടാവാറെന്ന് ഞാൻ മനസ്സിലാക്കി. എന്നിലെ മാതൃത്വം ഉണർന്നിട്ടുണ്ട്. അതുകൊണ്ട് കുഞ്ഞിനെ എപ്പോഴും സേഫായി ഇരിക്കണെ എന്നാണ് എന്റെ ചിന്ത.


റിയാലിറ്റി ഷോ സെറ്റിൽ വെച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇരുവരുടെയും വിവാഹം കേരളക്കര ഒന്നാകെ ഉറ്റുനോക്കിയ ചടങ്ങ് ആയിരുന്നു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെറും ഒരു ഗെയിം കളിക്കുകയാണോ എന്നുവരെ ആരാധകർ സംശയിച്ചിരുന്നു. എന്നാൽ മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് ഇരുവരും വിവാഹിതരായി. 2019 ജനുവരിയിൽ വിവാഹനിശ്ചയവും 2019 മെയ് 5, 8 തീയതികളിലായി ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങളും ഇവർ നടത്തി. ആരാധകരുമായി എപ്പോഴും തങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ ശ്രമിക്കുന്ന താരങ്ങളാണ് ഇരുവരും.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago