ടെലിവിഷൻ അവതാരിക എന്ന നിലയില്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പ്രിയങ്കരിയാണ് പേര്‍ളി മാണി. മലയാളം ബിസ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ പേര്‍ളിയുടെ ആരാധക പിന്തുണ ഏറെ വർദ്ധിക്കുകയും ചെയ്തിരുന്നു.
ബിഗ് ബോസിൽ നിന്ന് തുടങ്ങിയ പ്രണയത്തിന് ശേഷം ശ്രീനിഷുമായുള്ള വിവാഹം നടക്കുകയും ചെയ്തു. വിവാഹ ശേഷവും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് പേര്‍ളിയും, ശ്രീനിഷും.
ഇപ്പോഴിതാ, പേര്‍ളിയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ വെബ് സീരിസ് റിലീസ് ചെയ്തിരിക്കുകയാണ് ഇരുവരും ചേര്‍ന്ന്. പേര്‍ളി മാണി എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് പേര്‍ളിയും ശ്രീനിഷും വെബ് സീരിസിന്‍റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തിരിക്കുന്നത്.
ഐശ്വര്യ, സൂര്യ എന്നീ കഥാപാത്രങ്ങളായാണ് യഥാക്രമം പേര്‍ളിയും ശ്രീനിഷും വെബ് സീരിസില്‍ അഭിനയിച്ചിരിക്കുന്നത്. പെണ്ണ് കാണാനെത്തുന്ന പയ്യന്‍ ലോക്ക്ഡൌണിനെ തുടര്‍ന്ന് അവളുടെ വീട്ടില്‍ പെട്ടുപോകുന്നതാണ് വെബ് സീരിസിന്‍റെ ഇതിവൃത്തം. വെബ് സീരിസിന്റെ രണ്ടാം എപ്പിസോഡ് ഇന്നലെ പുറത്ത് വരികയുണ്ടായി. എപ്പിസോഡിൽ പേർളിയുടെ നൈറ്റി ഉടുത്ത് നിൽക്കുന്ന ശ്രീനിഷിനെ കാണുവാൻ സാധിക്കും. വീഡിയോ എന്തായാലും യൂട്യൂബിൽ ട്രെന്റിങിലാണ്.
അനുരാഗ് ബസു തയാറാക്കുന്ന ലുഡോ എന്നാ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് പേര്‍ളി. അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, ഫാത്തിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…