മകൾ നിലയ്ക്കൊപ്പം ഹോം ടൂർ നടത്തി പേളി മാണിയും ശ്രീനിഷ് അരവിന്ദും. പേളിയും ശ്രീനിഷും തങ്ങളുടെ യു ട്യൂബ് ചാനലിലൂടെയാണ് ഹോം ടൂർ വീഡിയോ പങ്കുവെച്ചത്. പുതിയ വീടിന്റെ വിശേഷങ്ങൾക്കൊപ്പം മകൾ നിലയുടെ വിശേഷങ്ങളും പങ്കുവെയ്ക്കുന്നുണ്ട് വീഡിയോയിൽ അടുത്തിടെയാണ് രണ്ടു പേരും തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. വീഡിയോ കാണുന്നവരെ വീട്ടിലേക്ക് സ്വീകരിക്കുന്ന രീതിയിലാണ് ഹോം ടൂർ അവതരിപ്പിച്ചിരിക്കുന്നത്. അകുകൊണ്ടു തന്നെ വീഡിയോ തുടങ്ങുമ്പോൾ പ്രേക്ഷകർക്ക് ജ്യൂസ് നൽകിയാണ് വീഡിയോ തുടങ്ങുന്നത്.
ജ്യൂസ് കുടിച്ചു കഴിഞ്ഞ പ്രേക്ഷകരെയും കൊണ്ട് നേരെ പോകുന്നത് ഷൂ റാക്ക് കാണിക്കുന്നതിനാണ്. ഷൂ റാക്ക് കണ്ടു കഴിഞ്ഞാൽ നേരെ അടുക്കളയിലേക്ക്. അടുക്കളയിൽ എത്തി വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കോളിംഗ് ബെല്ലിന്റെ ശബ്ദം. ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ ഓർഡർ ചെയ്ത പുതിയ ബെഡുമായി ആളെത്തിയ കാഴ്ചയാണ്. തുടർന്ന് പേളിയും ശ്രീനിഷും കൂടി ബെഡ് കട്ടിലിൽ സെറ്റാക്കി. അതിനു ശേഷം നില മോളെയും എടുത്തു കൊണ്ടു വന്ന് കട്ടിലിൽ കിടത്തി. നിറഞ്ഞ ചിരിയോടെ പുതിയ ബെഡിൽ കിടക്കുന്ന നില ബേബി തന്നെയാണ് വീഡിയോയുടെ ആകർഷണം.
പുതിയ വീട്ടിലെ ബെഡ് റൂം, ബാത്ത് റൂം, ലിവിംദ് ഏരിയ എന്നിവയെല്ലാം വീഡിയോയിൽ കാണാം. വീട്ടിലെ ഗസ്റ്റ് റൂമിൽ മുരുകന്റെയും ക്രിസ്തുവിന്റെയും ചിത്രങ്ങൾ വെച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഇവിടെ വന്ന് പ്രാർത്ഥിക്കാറുണ്ടെന്ന് വീഡിയോയിൽ ഇരുവരും വ്യക്തമാക്കുന്നു. നിലയുടെ വിശേഷങ്ങളും വീഡിയോയിൽ പങ്കുവെയ്ക്കുന്നു. നിലയ്ക്ക് ഇപ്പോൾ പ്രത്യേകമായി മുറി ഇല്ലെന്നും പേളി പറയുന്നു. ബാൽക്കണിയിലേക്ക് ഏറ്റവും അവസാനമാണ് എത്തുന്നത്. കുഞ്ഞിന് കുറുക്ക് കൊടുക്കാനും വെറുതെ ഇരിക്കാനുമെല്ലാം ബാൽക്കണിയിലേക്ക് എത്താറുണ്ടെന്ന് പേളി പറഞ്ഞു. വളരെ രസകരമായ രീതിയിൽ ആണ് പേളിയും ശ്രീനിഷും ഹോം ടൂർ അവതരിപ്പിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…