അമ്മയാകാനുള്ള തയ്യാറെടുപ്പും സന്തോഷത്തിലാണ് അവതാരകയും നടിയുമായ പേളി മാണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് നിറവയറില്‍ നൃത്തം ചെയ്യുന്ന വീഡിയോ ആണ് പങ്കു വച്ചിരിക്കുന്നത്. വീഡിയോയില്‍ ഭര്‍ത്താവ് ശ്രീനിഷുമുണ്ട്. ബിഗ്‌ബോസ് താരങ്ങളായ പേളി മാണി യുടെയും ശ്രീനിഷിന്റെയും വിവാഹം സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചതാണ്. താരങ്ങള്‍ ആദ്യ കണ്‍മണിയെ സ്വീകരിക്കുന്നു എന്ന വാര്‍ത്ത പുറത്തു വിട്ടപ്പോഴും സോഷ്യല്‍ മീഡിയ അത് വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു.
ആദ്യ മാസങ്ങളില്‍ ഗര്‍ഭിണിയായ എല്ലാ പ്രശ്‌നങ്ങളും ഉള്ളപ്പോഴും താരം വളരെ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളും മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ചിത്രങ്ങളെല്ലാം പുറത്തുവന്നപ്പോള്‍ താരത്തിന് നിരവധി വിമര്‍ശനങ്ങളും വന്നിരുന്നു. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ തനിക്കു ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചു ഗര്‍ഭകാലം ആസ്വദിക്കുകയാണെന്നും പേളി സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരുന്നു.
ഈ അടുത്ത് ഒരു സ്വകാര്യ എഫ്എമ്മിന് നല്‍കിയ ഒരു അഭിമുഖം ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു കുഞ്ഞിനെ പോലെയാണ് ശ്രീനിഷ് പരിപാലിക്കുന്നത് എന്നും സോഷ്യല്‍ മീഡിയയിലൂടെ പേര്‍ളി എഴുതിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബ് ചാനലിലൂടെയും പേര്‍ളി പങ്കുവയ്ക്കുന്ന വീഡിയോയും ശ്രദ്ദേയമായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…