2002 ല്‍ പുറത്ത് ഇറങ്ങിയ ‘എവാരെ അട്ടഗാഡും’ എന്ന തെലുങ്ക് ചിത്രത്തിലൂടെ കടന്നുവന്നതാണ് പ്രിയാമണി. വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തിലാണ് പ്രിയാമണി ആദ്യമായി മലയാളത്തില്‍ ചുവടുവയ്ക്കുന്നത്. 2007 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം പരുത്തിവീരനിലൂടെ പ്രിയാമണി ആദ്യമായി ദേശീയ പുരസ്‌കാരം നേടി. കുറച്ചു നാളുകളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രിയാമണി ബോഡി ഷെയിമിംഗിനെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
തന്റെ ശരീരഭാരം ഒരുഘട്ടത്തില്‍ 65 കിലോ വരെ പോയിട്ടുണ്ടെന്ന് പ്രിയാമണി പറയുന്നു. ഇപ്പോള്‍ താന്‍ എങ്ങിനെയാണോ അതിനേക്കാള്‍ കൂടുതല്‍ തടിച്ചിരുന്നു. നിങ്ങള്‍ തടിച്ചിരിക്കുന്നു എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. തടിച്ച നിങ്ങളെയായിരുന്നു ഇഷ്ടമെന്നൊക്കെ പറഞ്ഞവരുണ്ട്. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പ്രിയാമണി പറയുന്നു.
നിറത്തിന്റെ പേരില്‍ കേള്‍ക്കുന്ന വിമര്‍ശനത്തെ കുറിച്ചും പ്രിയാമണി പറയുന്നു. ‘സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ തന്റെ നിറത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. അതില്‍ 99 ശതമാനം ആളുകളും സ്‌നേഹിക്കുന്നവരാകാം. എന്നാല്‍ അതില്‍ ഒരു ശതമാനം ആളുകള്‍ തടിച്ചതിനെ കുറിച്ചും ചര്‍മം ഇരുണ്ടതിനെ കുറിച്ചും പറയും. ഒപ്പം തന്നെ സിനിമ മേഖലയില്‍ നില്‍ക്കണമെങ്കില്‍ ശരീരം, ചര്‍മ്മം, മുടി, നഖം എന്നിവ കൃത്യമായി സംരംക്ഷിക്കണമെന്നും പ്രിയ പറയുന്നു. ചിലപ്പോഴെക്കെ ഒരു ദിവസമെങ്കിലും ഇതെല്ലാം ഉപേക്ഷിച്ച് തനിക്ക് വേണ്ടി മാത്രം ജീവിക്കാന്‍ തോന്നാറുണ്ടെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…