Peranbu Box Office Collection Report
നിരവധി ചലച്ചിത്രമേളകളിൽ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പേരൻപ് തീയറ്ററുകളിൽ നിന്നും ഗംഭീര റിപ്പോർട്ടാണ് നേടി കൊണ്ടിരിക്കുന്നത്. മികച്ചൊരു ചിത്രം കണ്ടിറങ്ങിയ സന്തോഷത്തിലാണ് പ്രേക്ഷകർ ഏവരും. അതോടൊപ്പം തന്നെ ബോക്‌സ് ഓഫീസിലും ഗംഭീര പ്രകടനമാണ് ചിത്രം കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി നാലു ദിനം പിന്നിടുമ്പോള്‍ ചിത്രം 10 കോടി രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്.
മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചു കൊണ്ടിരിക്കെ ഐഎംഡിബി റേറ്റിംഗിലും പേരമ്പിന്റെ വമ്പ് കുതിക്കുകയാണ്. 10 ല്‍ 9.8 റേറ്റിംഗാണ് ഇപ്പോള്‍ ചിത്രത്തിനുള്ളത്. ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു തമിഴ് സിനിമ ഐഎംഡിബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴില്‍ തിരിച്ചെത്തുന്ന മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് തമിഴകത്തുനിന്നും ലഭിക്കുന്നത്. മറ്റൊരു അന്യഭാഷ നടനും ലഭിക്കാത്ത വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍ സജീവമായി രംഗത്തുണ്ട്. ഒരു മാസ്സ് സിനിമ അല്ലാതിരുന്നിട്ടും പേരന്‍പിനായി തമിഴ്നാട് ഫാന്‍സ് പ്രവര്‍ത്തകര്‍ ഇത്രയും സജീവമായി രംഗത്ത് വന്നത് തമിഴ് സിനിമാലോകം ഏറെ കൗതുകത്തോടെയാണ് കാണുന്നത്.
തമിഴിലെ നവ തലമുറ സംവിധായകരിൽ പ്രധാനിയും ദേശീയ പുരസ്‌കാര ജേതാവുമായ റാമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. തെന്നിന്ത്യൻ താരസുന്ദരി അഞ്ജലിയാണ് നായിക. പ്രശസ്ത ട്രാൻസ്ജൻഡർ മോഡൽ അഞ്ജലി അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകളും തമ്മിലുള്ള ഇഷ്ടത്തിന്റെയും അതുമായി ബന്ധപ്പെടുന്ന സംഭവവികാസങ്ങളുടെയും ചിത്രം. അമുദൻ എന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…