‘ചില സാങ്കേതികാരണങ്ങളാൽ ഫിലിപ്സ് റിലീസ് ഡിസംബർ ഒന്നിലേക്ക് മാറ്റി’; ഫിലിപ്സ് സംഘത്തെ അടിച്ചൊതുക്കി ധ്യാൻ ശ്രീനിവാസൻ

നടൻ മുകേഷ് നായകനായി എത്തുന്ന ചിത്രമായ ഫിലിപ്സ് റിലീസ് മാറ്റി. ഡിസംബർ ഒന്നാണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി. വളരെ രസകരമായ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ അരികിൽ പ്രൊമോഷന് വേണ്ടി എത്തുന്ന ഫിലിപ്സ് ടീം. കാരവനിൽ ഉള്ളിൽ വെച്ച് പ്രൊമോഷൻ തരാമെന്ന് പറയുന്ന ധ്യാൻ സംഘവുമായി വാഹനത്തിനുള്ളിലേക്ക് കയറുകയാണ്. പിന്നെ കേട്ടത് ഇടിയുടെ പെരുമഴ. ഏതായാലും പ്രൊമേഷന് വന്ന സംഘത്തെ ‘അടിച്ചൊതുക്കിയ’ ധ്യാൻ ശ്രീനിവാസൻ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് ഡിസംബർ ഒന്നിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു.

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രയിലറിന് വൻ പ്രശംസ ആയിരുന്നു ലഭിച്ചത്. മുകേഷിന് ഒപ്പം അന്തരിച്ച നടൻ ഇന്നസെന്റും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുകേഷിൻറെ മുന്നൂറാമത് ചിത്രമാണ് ഫിലിപ്പ്സ്. മുകേഷിനോപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് സംവിധാനം.

മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത് എന്ന പ്രത്യേകതയും ‘ഹെലൻ’ ടീം ഒരുക്കുന്ന ഈ ചിത്രത്തിനുണ്ട്. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മൂന്നു മക്കളുമൊത്ത് ബാംഗ്‌ളൂരിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്. വേൾഡ് വൈഡ് തീയട്രിക്കൽ റൈറ്സ് – 90’സ് പ്രൊഡക്ഷൻ. സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, ക്യാമറ – ജെയ്സൺ ജേക്കബ് ജോൺ, എഡിറ്റിംഗ് – നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനീത് ജെ പുള്ളാടൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, കോസ്റ്റ്യൂംസ് – അരുൺ മനോഹർ, മേക്കപ്പ് – മനു മോഹൻ, ലിറിക്‌സ് – അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ, വി എഫ് എക്‌സ് – അക്സെൽ മീഡിയ, സൗണ്ട് ഡിസൈൻ & മിക്‌സ് – ആശിഷ് ഇല്ലിക്കൽ, അസ്സോസിയേറ്റ് ഡയറക്ടർ – ധനഞ്ജയ് ശങ്കർ, കളറിസ്റ്റ് – ജോജി പാറക്കൽ, സ്റ്റിൽസ് – നവീൻ മുരളി, പി ർ & മീഡിയ പ്ലാനിംഗ് – ടൈറ്റസ് പി രാജ് , ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഡിസൈൻ – യെല്ലോടൂത്ത്സ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

6 days ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

6 days ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago