‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ ‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’ എന്ന വിഡിയോ ഗാനം ഏപ്രിൽ മൂന്നിന് ആയിരുന്നു റിലീസ് ചെയ്തു. ദിവസങ്ങൾ കഴിയുമ്പോൾ വിഡിയോ സോംഗ് വൺ മില്യൺ വ്യൂസും കടന്ന് മുന്നേറുകയാണ്. കാതിന് ഇമ്പവും കണ്ണിനു കുളിർമയും നൽകുന്ന ഗാനമാണ് ഇതെന്നാണ് ആരാധകർ കമന്റ് ബോക്സിൽ കുറിച്ചത്. നല്ലൊരു സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും ആരാധകർ പറഞ്ഞു.

ദിലീപ് നായകനായി എത്തുന്ന ‘പവി കെയർടേക്കർ’ വിനീത് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് രാഘവൻ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നതും ദിലീപ് തന്നെയാണ്. നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പവി കെയർ ടേക്കർ. അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ദിലീപിന്റെ 149-ാമത്തെ ചിത്രമാണ് പവി കെയർടേക്കർ. രാജേഷ് രാഘവൻ തിരക്കഥയെഴുതുന്നു. സനു താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദനാണ്. ദീപു ജോസഫാണ് എഡിറ്റർ, റോഷൻ ചിറ്റൂർ പ്രൊജക്ട് ഹെഡ്. ഷിബു ചക്രവർത്തിയും വിനായക് ശശികുമാറും ചേർന്നാണ് ദിലീപ് നായകനാകുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ നിർവഹിക്കും.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago