Categories: Malayalam

മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂർവ സാഹചര്യം;മനസ്സ് തുറന്ന് രമേശ് പിഷാരടി

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ പ്രധാനമന്ത്രി മോദി നിർദ്ദേശിച്ച പ്രകാരം ഇന്ന് ലോകമെമ്പാടും ജനത കർഫ്യു ആയി ആചരിക്കുകയാണ്. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ജനതാ കർഫ്യൂ ആചരിക്കുന്നത്. ഈ സമയങ്ങളിൽ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ആയിരിക്കണം എന്നും അങ്ങനെ ഇതിനെ എതിർക്കുവാൻ നമുക്ക് സാധിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. വൈകിട്ട് 5 മണിക്ക് എല്ലാവരും കൈകൾ അടിച്ച് ആതുരസേവനം നടത്തുന്നവരെയും നഴ്സുമാരെയും ആദരിക്കണം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജനതാ കർഫ്യൂനെ പിന്തുണച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പൂർണ പിന്തുണ നൽകിക്കൊണ്ട് രമേശ് പിഷാരടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ്. മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്നും ഇവിടെ ഇപ്പോൾ മനുഷ്യൻ മാനദണ്ഡമാവണമെന്നും ഈ പോരാട്ടത്തിൽ നമ്മൾ ഏവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രമേഷ് പിഷാരടിയുടെ പോസ്റ്റിന്റെ പൂർണരൂപം:

മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂർവ സാഹചര്യം…
അത് കൊണ്ടു തന്നെ മനസുകൾ തമ്മിലുള്ള അകലം ഈ അവസരത്തിൽ കുറയണം..
ജാതി, മതം, ദേശം, രാഷ്ട്രീയം;
ഇതിനുമെല്ലാം അപ്പുറം; ”മനുഷ്യൻ”മാനദണ്ഡമാവണം.

ലോകജനതയോടൊപ്പം നമ്മളും അതിജീവനത്തിന്റെ പോരാട്ടത്തിലാണ്
പ്രതിരോധമാണ് പ്രതിവിധി
ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ,
പോലീസ്, സൈനിക വിഭാഗങ്ങങ്ങൾ
സന്നദ്ധ സംഘടനകൾ,
സർവോപരി സർക്കാരുകൾ
അവരുടെ കൂട്ടായ പ്രവർത്തനങ്ങൾ വിജയിക്കുവാൻ നമ്മുടെ സഹകരണം കൂടിയേ തീരൂ… മുൻപ് അനുഭവിച്ചോ പരിചയിച്ചോ ശീലമില്ലാത്ത ഒരു സാമൂഹിക സ്ഥിതി.
നമ്മുടെ നാട്ടിൽ ഇത് മൂന്നാം ഘട്ടത്തിൽ എത്തിയിരിക്കുകയാണ് അപകടകരമായ ഈ അവസ്ഥയിൽ പൗരബോധത്തോടെയുള്ള ഗൗരവമായ സമീപനം നാം ഓരോരുത്തരിലും നിന്നും ഉണ്ടാവണം
നിരുത്തരവാദിത്വപരമായ ചെറിയ ഒരു പെരുമാറ്റം പോലും നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും ദോഷമായി ഭവിച്ചേക്കാം സ്വയം സുരക്ഷിതരാവുക അത് വഴി സമൂഹത്തെ സുരക്ഷിതമാക്കുക…

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

12 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago