Categories: ActorCelebrities

പിഷാരടി എം സ്വരാജിന്റെ മണ്ഡലം പിടിക്കാന്‍ ഒരുങ്ങുന്നു, പ്രമുഖരെ കളത്തിലിറക്കാനൊരുങ്ങി കോണ്‍ഗ്രസ്, മേജര്‍ രവിയും പരിഗണനയിൽ

കോണ്‍ഗ്രസ് പിഷാരടിയെ ഇറക്കി മുന്‍മന്ത്രി കെ ബാബു പരാജയപ്പെട്ട തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാന്‍ ആലോചിക്കുന്നു.കഴിഞ്ഞ ദിവസമാണ് പിഷാരടി രാഷ്ട്രീയ ചായ്വ് വ്യക്തമാക്കി കോണ്‍ഗ്രസിനൊപ്പമെന്ന് അറിയിച്ചത്. കെ ബാബുവിനെ പരാജയപ്പെടുത്തി നിയമലസഭയിലെത്തിയ എം സ്വരാജില്‍നിന്നും മണ്ഡലം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. തൃപ്പൂണിത്തുറയില്‍ പിഷാരടിയെ മത്സരിപ്പിച്ചാലോ എന്ന് പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന് മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ramesh-pisharody-about-congress-entry

എന്നാല്‍, ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിഷാരടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തീര്‍ത്തുപറഞ്ഞിരുന്നു. മത്സരിക്കില്ലെന്നും അക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രവേശന പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞത്.സജീവ രാഷ്ട്രീയത്തിന് പുറമെയുള്ളവരെ ഇറക്കി നേട്ടം കൊയ്യാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പേര് ബാലുശ്ശേരി അടക്കം പല മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ട്. ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തിയ സംവിധായകന്‍ മേജര്‍ രവിക്കും സീറ്റ് നല്‍കിയേക്കുമെന്നാണ് സൂചന.

M_Swaraj

കോണ്‍ഗ്രസ് കേന്ദ്രത്തിലെത്തി മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ജസ്റ്റിസ് കെമാല്‍ പാഷയും പരിഗണനാ പട്ടികയിലുണ്ട്. തൃക്കാക്കരയിലേക്കും കളമശ്ശേരിയിലേക്കുമാണ് കെമാല്‍ പാഷയുടെ പേര് ഉയരുന്നത്. എന്നാല്‍, കളമശ്ശേരി ലീഗിന്റെ സിറ്റിങ് സീറ്റായതിനാല്‍ മണ്ഡലം വിട്ടുകൊടുക്കാന്‍ ലീഗ് തയ്യാറായേക്കില്ല. തൃക്കാക്കരയില്‍ സിറ്റിങ് എംഎല്‍എ പിടി തോമസിനെ മാറ്റി രാഷ്ട്രീയത്തില്‍ പുതുമുഖമായ കെമാല്‍ പാഷയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവുമോ എന്നതും സംശയത്തിലാണ്.

 

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago