Categories: MalayalamNews

അതെന്താ തടിയുള്ളവർക്കും കറുത്തവർക്കും മോഡലാവാൻ സാധിക്കില്ലേ? പ്ലസ് സൈസ് മോഡലിങ്ങുമായി ഇന്ദുജ പ്രകാശ്

സൗന്ദര്യത്തിന് പല തരത്തിലുള്ള പരമ്പരാഗതമായ മാനദണ്ഡങ്ങളും വെച്ച് പുലർത്തുന്നവരാണ് ഓരോരുത്തരും. വെളുത്തതും മെലിഞ്ഞതുമായ സ്ത്രീകളാണ് സൗന്ദര്യവതികൾ എന്ന കാഴ്ചപ്പാടിന് അറുതി വരുത്തി പ്ലസ് സൈസ് മോഡലിങ്ങുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ദുജ പ്രകാശ്. ഇന്ദുജയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ..

എല്ലാവർക്കും എന്റെ ഒരു നല്ല നമസ്കാരം കുറച്ച് ഇടുങ്ങിയ ചിന്താഗതികളെ പൊളിച്ചെഴുതാൻ വേണ്ടി ഒന്നു പരിശ്രമിക്കുന്നുണ്ട് നിങ്ങളും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഞാൻ തുടങ്ങട്ടെ…..

മോഡലിംഗ്……എന്നും സിറോ സൈസിന്റെയും തൊലിവെളുപ്പിന്റെയും കുത്തകയാണ് എന്ന് 90% പരസ്യങ്ങളും കാണുമ്പോൾ തന്നെ നമുക്കെല്ലാം മനസ്സിലാവും. അതെന്താ തടിയുള്ളവർക്കും കറുത്തവർക്കും മോഡലാവാൻ സാധിക്കില്ലേ? അല്ലെങ്കിൽ അവർ മോഡലയാൽ പ്രേക്ഷകർ ശ്രദ്ധിക്കില്ലേ? സാധിക്കും എന്നാണ് ഞാൻ നൽകുന്ന ഉത്തരം. ഒരു സോപ്പിന്റെ പരസ്യത്തിൽ വെളുത്തു മെലിഞ്ഞ സുന്ദരി സോപ്പ് തേച്ചാലും ശരീരം വൃത്തിയാവും കറുത്ത തടിച്ച സുന്ദരി സോപ്പ് തേച്ചാലും ശരീരം വൃത്തിയാവും.

പക്ഷെ നമ്മുടെ സമൂഹത്തിന് ശരീര ഘടനയെ അടങ്ങാത്ത അഭിനിവേശത്തിനെയാണ് പരസ്യ കമ്പനികൾ ചൂഷണം ചെയുന്നത്. അതുകൊണ്ട് തന്നെ പ്ലസ് സൈസ് മോഡലിങ് എന്ന ആശയം ഇതുവരെ കേരളത്തിലേക്ക് എത്താത്തിരുന്നത്. പക്ഷേ കേരളീയരും മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ Curvy മോഡലുകൾ വരെ എത്തി നിൽക്കുന്നു. അടുത്ത ഘട്ടത്തിലേക്കാണ് ഞാൻ കാൽ വച്ചിരിക്കുന്നത്. പ്ലസ് സൈസ് മോഡലായി എന്റെ ആദ്യ ഫോട്ടോഷൂട്ട് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്. വണ്ണം അതൊരു കുറവായികാണാതെ നമ്മൾ നമ്മളെ തന്നെ സ്‌നേഹിക്കുക എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം ഇന്ദുജ

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago