മറ്റൊരു പ്രളയകാലത്തെ ഒറ്റക്കെട്ടായി കേരളം നേരിടുമ്പോൾ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് ജനങ്ങൾക്കിടയിലേക്ക് അവരോടൊപ്പം നിൽക്കാൻ ഇറങ്ങി വരികയാണ് സിനിമാതാരങ്ങളും. അതിന്റെ ഭാഗമായി ഇന്ന് റിലീസ് ചെയ്യാനിരുന്ന പൊറിഞ്ചു മറിയം ജോസ് റിലീസ് മാറ്റി വയ്ക്കുകയും പുതുക്കിയ തീയതി പിന്നീട് അറിയിക്കുകയും ചെയ്യുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ജോജു ജോർജ്ജ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരമിപ്പോൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സജീവമാണ്.
ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജ് (കാട്ടാളന്‍ പൊറിഞ്ചു), നൈല ഉഷ (മറിയം), ചെമ്പന്‍ വിനോദ് (ജോസ്) എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ കാത്തിരുന്നത്.ഇതിനിടെ ചിത്രത്തിന്റെ പ്രീവ്യൂ ഷോ ഇന്ന് നടന്നു.ഗംഭീര റിപ്പോർട്ടുകളാണ് പ്രിവ്യൂ ഷോയ്ക്ക് ലഭിച്ചത്.എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വിശ്വൽ ട്രീറ്റ് ആയിരിക്കും ചിത്രം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ജോജു ഇപ്പോൾ.കൊടുങ്ങല്ലൂരിലും തൃശൂരിലും ആയി ചിത്രീകരിച്ച സിനിമ എൺപതുകളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 2015-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈല എന്നാ ചിത്രത്തിന് ശേഷം നാലു വർഷത്തെ ഇടവേള കഴിഞ്ഞ് ജോഷി ഒരുക്കുന്ന ചിത്രമാണിത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ചലിപ്പിക്കുന്ന ഈ ചിത്രത്തിന് ക്യാമറ സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…