യുവനടിയെ വ്യാജ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. വിജയ് ബാബു കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറ്റകൃത്യം നടന്നതായി പരാതിക്കാരി വെളിപ്പെടുത്തിയ പനമ്പിള്ളിനഗറിലെ ഫ്ലാറ്റിൽ ഇന്നലെ തെളിവെടുപ്പ് നടന്നു. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഇന്ന് തെളിവെടുപ്പ് തുടരും. പ്രതി കുറ്റം ചെയ്തെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവും വിശ്വസനീയമായ മൊഴികളും ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടും വിജയ് ബാബുവിനെ റിമാൻഡ് ചെയ്തില്ല. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടിൽ രണ്ടു പേരുടെ ആൾജാമ്യം കോടതി നിർദ്ദേശിച്ചു. ജാമ്യവ്യവസ്ഥ അനുസരിച്ച് ജൂലൈ മൂന്ന് വരെ ദിവസവും രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറുവരെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലിനു ശേഷം വീട്ടിലേക്ക് മടങ്ങാം.
അതേസമയം, കഴിഞ്ഞദിവസം ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിൽ വിജയ് ബാബു പരാതിക്കാരിയുടെ ബന്ധുവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് വ്യക്തമാണ്. പുതുമുഖ നടി പരാതി നൽകിയാൽ താൻ മരിക്കുമെന്നും നടിയോട് കാലുപിടിച്ച് മാപ്പു പറയാൻ തയ്യാറാണെന്നും വേണമെങ്കിൽ നടിക്ക് തന്നെ അടിക്കാമെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. കഴിഞ്ഞദിവസം ഫേസ്ബുക്കിൽ വിജയ് ബാബു നിശ്ശബ്ദതയാണ് ഏറ്റവും നല്ല മറുപടിയെന്ന് കുറിച്ചിരുന്നു. ‘എന്ത് വന്നാലും പ്രകോപിതനാകില്ല. കോടതിയുടെ നിർദ്ദേശമുണ്ട്. മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി നൂറ് ശതമാനം സഹകരിക്കും. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ’ – ഇതായിരുന്നു വിജയ് ബാബു കുറിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…