നടൻ ജോജു ജോർജിനെതിരെ കേസ് എടുത്ത് പൊലീസ്. മാസ്ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയതിനാണ് മരട് പൊലീസ് ജോജുവിനെതിരെ കേസ് എടുത്തത്. നടനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ ഡി സി പിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തത്. ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ അറസ്റ്റിലായ ഷാജഹാന് കഴിഞ്ഞദിവസമാണ് കോടതി ജാമ്യം നൽകിയത്. ഇന്ധനവില വർദ്ധനവിന് എതിരെ റോഡ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിനെതിരെ ജോജു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സമയത്ത് ജോജു മാസ്ക് ധരിക്കാതെ സംസാരിച്ചതിനാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
സംഭവദിവസം തന്നെ ജോജുവിനെതിരെ മരട് പൊലീസ് ജിഎൽ പെറ്റി കേസ് എടുത്തിരുന്നു. മരട് പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആ ദിവസങ്ങളിൽ ജോജു പിഴ അടച്ചില്ല. എന്നാൽ, കോടതിയിലും പിഴ അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു. അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈറ്റിലയിൽ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിൽ പങ്കെടുത്ത 15 കോൺഗ്രസ് നേതാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇന്ധനവില വർദ്ധനവിന് എതിരെ റോഡ് ഉപരോധിച്ച് സമരം ചെയ്ത കോൺഗ്രസിനെതിരെ പരസ്യമായി പ്രതിഷേധിച്ച ജോജുവിന് എതിരെ നിരവധി ആരോപണങ്ങൾ ആയിരുന്നു കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചത്. ജോജു മദ്യപിച്ചെന്ന് ആയിരുന്നു കോൺഗ്രസ് പ്രവർത്തകർ ആദ്യം ആരോപിച്ചത്. പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. അതിനു ശേഷം ജോജു വനിതാപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം ഉന്നയിച്ചു. എന്നാൽ, ഈ ആരോപണവും നിലനിന്നില്ല. ഇതിനിടയിൽ ജോജുവിന്റെ തൃശൂരിലെ മാളയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…