എൻ ഐ എയെ പോലും വിജ്രംഭിച്ച ഡ്രൈവിങ്ങുമായി സ്വർണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ ബാംഗ്ലൂർ നിന്നും കൊച്ചിയിലേക്കുള്ള മനോരമ ന്യൂസ് ഡ്രൈവറിന്റെ ഡ്രൈവിംഗ് ഏവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി ട്രോളുകളാണ് അദ്ദേഹത്തെ കുറിച്ച് പുറത്തിറങ്ങുന്നത്. ഫോർമുല വൺ ഡ്രൈവറെയാണ് മനോരമ ഇ ദൗത്യം ഏൽപ്പിച്ചത് എന്നൊക്കെയാണ് ട്രോളുകൾ. അതിനിടയിൽ മനോരമ ഡ്രൈവറെ കുറിച്ച് ‘വിദഗ്ധൻ’ ശ്രീജിത്ത് പണിക്കർ കുറിച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ഭാവിയിലെ ഒരു സുലൈമാൻ, സോറി, ഹനുമാൻ…
“ഇത് ഇന്നോവ! ഇത് ഞമ്മള് മുൻപേ കണ്ടിട്ട്ണ്ട്. ഇത് ചെർത്! 4 മീറ്റെർ വീതി. 10 മീറ്റർ നീളം. ഇമ്മാതിരി സാധനം പണ്ട് ഞമ്മൾ മനോരമയിൽ ഓടിച്ചോണ്ട് ഇരുന്നത്. ഇങ്ങൾ അറിയില്ലേ വാളയാർ ചെക്ക്പോസ്റ്റ്? ഹേ ഞമ്മള വാളയാർ ചെക്ക്പോസ്റ്റ് ന്ന്! ഒരിക്കലാ ചെക്ക് പോസ്റ്റ് എറങ്ങുമ്പോ ഇതിന്റെ ബ്രേക്ക് അങ്ങട്ട് പോയി. അപ്പ്രും ഇപ്പ്രും ഭയങ്കരമായ കുയിയല്ലേ കുയി!
ഇറക്കല്ലേ, പണ്ടാരടങ്ങാണ്ട് ഇതുണ്ടോ പിടിച്ചാലും അമർത്തിയാലും നിക്കണ്? കട്ക്മണി വ്യത്യാസത്തില് സ്റ്റെയറിങ്ങ് ഒന്ന് അങ്ങട്ടോ ഒന്ന് ഇങ്ങട്ടോ മാറിയാ മതി – ഞമ്മളും ഇഞ്ചിനും തവിട് പൊടി!
വിട്ടില്ല! ഇൻഷാള്ളാ! പടച്ചോനേ ങ്ങള് കാത്തോളീ ന്നൊരൊറ്റ വിളിയാ! ഇഞ്ചിൻ ങ്ങനെ പറപറക്കാണ്. ഏത് ഞമ്മളെ ഏറോപ്ലേൻ മാതിരി. വാളയാർ ടു ആലുവ 130 കിലോമീറ്റർ ആണ്. ഇത് 30 മിനിറ്റ് കൊണ്ട് എത്തി.
ഠിം… ഒരൊറ്റ കുത്താ ആൽമരത്തില്.. ആൽമരം അപ്പത്തന്നെ മുറിഞ്ഞുവീണ്.. പക്ഷെ എന്താ ഇഞ്ചിൻ അപ്പ അവിടെ നിന്ന്. അപ്പത്തന്നെ മനോരമ ഞമ്മളെ വിളിച്ചിട്ട് ഒരവാർഡും തന്ന്. അല്ല അന്നല്ല, അവ്ടുന്നു കൊറച്ചീസം കഴിഞ്ഞപ്പോ.
എക്സിക്യൂട്ടിവ് എഡിറ്റർ പൊറത്ത് തട്ടീട്ട് പറയാണ് – പഹയാ ബല്ലാത്ത ധൈര്യം തന്നെ അനക്ക് എന്ന്. നീ സുലൈമാനല്ല ഹനുമാനാണ് ന്ന്…”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…