ഏറെ ചിരിപ്പിച്ച പൊന്നമ്മ ബാബു മലയാളികളുടെ കണ്ണ് നിറച്ചിരിക്കുന്ന ഒരു സമയമാണിത്. സേതുലക്ഷ്‌മി അമ്മയുടെ മകന് തന്റെ കിഡ്‌നി നൽകാമെന്ന് പറഞ്ഞ ആ മനസ്സിനെ അഭിനന്ദിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. കോമഡി സ്റ്റാര്‍സ് ഉള്‍പ്പടെയുള്ള പരിപാടികളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച കിഷോറിന്റെ അസുഖത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത് അമ്മയായ സേതുലക്ഷ്മിയാണ്. സ്വഭാവികത നിറഞ്ഞ അഭിനയവുമായി മുന്നേറുന്ന സേതുലക്ഷ്മി മലയാളികള്‍ക്ക് സുപരിചിതയാണ്. വൃക്കരോഗമാണ് മകനെന്നും ചികിത്സയ്ക്കായി ഭാരിച്ച തുക വേണമെന്നും തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുമായിരുന്നു സേതുലക്ഷ്മി വിവരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഫേസ്ബുക്ക് ലൈവ് വൈറലായത്.
കിഷോറിനെയും സേതുലക്ഷ്മിയേയും സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പൊന്നമ്മ ബാബു പങ്കുവെച്ചിരുന്നു. എല്ലാവരും ഇവരെ സഹായിക്കണമെന്നും ഈ ലോകത്തുനിന്നും നേടിയതൊന്നും നമ്മള്‍ കൊണ്ടുപോവുന്നില്ലെന്നും നല്ല കാര്യങ്ങള്‍ ചെയ്യാനായി ശ്രമിക്കണമെന്നും താരം പറയുന്നു. ഒരു ജീവനും കുടുംബവുമാണ് നിങ്ങളുടെ നല്ല പ്രവര്‍ത്തിയിലൂടെ രക്ഷപ്പെടുന്നത്. സേതുലക്ഷ്മിയെ സഹായിക്കാനുള്ള അക്കൗണ്ട് നമ്പറും താരം പങ്കുവെച്ചിട്ടുണ്ട്. തങ്ങളാല്‍ കഴിയാവുന്നത് ചെയ്യുമെന്നാണ് ആരാധകര്‍ താരത്തിന് ഉറപ്പ് നല്‍കിയിട്ടുള്ളത്. ജനമദ്ധ്യത്തിൽ പേരും പ്രശസ്തിയും നേടി നിൽക്കുമ്പോഴും ഇത്തരം നന്മകൾ ചെയ്യുവാൻ മുന്നിട്ടിറങ്ങിയ ആ മനസ്സിന് ഇരിക്കട്ടെ ഒരു കുതിരപവൻ..!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…