18 വർഷത്തെ ഇടവേളയ്ക്ക് ശേഷം നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം ‘ക്വീൻ എലിസബത്തി’ന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. തിരുവോണദിനത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ മലയാളികൾക്കുള്ള ഓണസമ്മാനം എന്ന രീതിയിലാണ് പാട്ട് പുറത്തിറക്കിയത്. ‘പൂക്കളെ വാനിലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷിബു ചക്രവർത്തിയാണ്. കെ. എസ്. ഹരിശങ്കർ ആലപിച്ച ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. ചുരുങ്ങിയ സമയം കൊണ്ട് ഗാനം ശ്രദ്ധ നേടിക്കഴിഞ്ഞു.
ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം. പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിലെ നരേന്റെ ക്യാരക്ടർ പോസ്റ്റർ ഇതിനു മുൻപ് പുറത്ത് വിട്ടിരുന്നു അലക്സ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി. കെ. പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്തണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ‘ക്വീൻ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന.
ഛായാഗ്രഹണം : ജിത്തു ദാമോദർ, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം: രഞ്ജിൻ രാജ്, എഡിറ്റർ : അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം. ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ് : ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു മാമിജോ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…