Poomaram and Kung fu Master fame Neeta Pillai's Bottle Cap Challenge is awesome
കൃത്യമായി പറഞ്ഞാൽ 2019 ജൂൺ 25നാണ് ബോട്ടിൽ ക്യാപ്പ് ചലഞ്ചിന്റെ ഔദ്യോഗികമായ തുടക്കം. തായ്‌കൊണ്ട പരിശീലകനും ഫൈറ്ററുമായ ഫാറാബി ഡാവ്ലെച്ചിനാണ് ആദ്യമായി ഇങ്ങനെ ഒരു ചലഞ്ച് മുന്നോട്ട് വെച്ചത്. ഹോളിവുഡിൽ നിന്നും മറ്റ് മേഖലകളിൽ നിന്നുമുള്ള സെലിബ്രിറ്റീസ് ഇത് ഏറ്റെടുത്തതോടെ ബോട്ടിൽ ക്യാപ്പ് ചലഞ്ച് ആകെ തരംഗമായി. ജേസൺ സ്റ്റാതം പോലെയുള്ള ഹോളിവുഡ് സെലിബ്രിറ്റികളും ചലഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഇത് ശ്രദ്ധ നേടി. അവിടെ നിന്നും ബോളിവുഡ് താരം അക്ഷയ് കുമാറും ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു. അർജുൻ സർജ, മലയാളിയായ അഭിനേത്രി ശ്വേതാ മേനോൻ തുടങ്ങിയവരും ഇതിൽ പങ്കാളികളായി. ഫിറ്റ്നസ് തെളിയിക്കുന്നതിനുള്ള ഒരു മാർഗം കൂടിയായിട്ടാണ് ബോട്ടിൽ ക്യാപ്പ് ചലഞ്ച് ലോകം അംഗീകരിച്ചിരിക്കുന്നത്.
ഒരു മേശപ്പുറത്തോ മറ്റോ അടപ്പ് ലൂസാക്കിയ ഒരു കുപ്പി വെക്കുന്നു. റൗണ്ട്ഹൗസ് കിക്കിലൂടെ കുപ്പിയുടെ അടപ്പ് ഊരുക എന്നതാണ് ചലഞ്ച്. അടപ്പ് ഇളകി അവിടെ തന്നെ ഇരിക്കാതെ ഊരി തെറിച്ചു പോകണം. എന്നാലേ ചലഞ്ച് പൂർണമാകൂ. ഇത്തരത്തിൽ ഏറെ കഠിനമായ ബോട്ടിൽ ക്യാപ്പ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് പൂമരത്തിലൂടെ മലയാളികളുടെ മനം കവർന്ന നായിക നീത പിള്ള. എബ്രിഡ് ഷൈൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ കുങ്‌ഫു മാസ്റ്ററിൽ നായികയായി എത്തുന്നതും നീതയാണ്.
ഗംഭീര ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നിങ്ങനെ മൂന്നും മൂന്ന് തരത്തിലുള്ള ജോണറുകളിൽ ഒരുക്കിയ സംവിധായകൻ എബ്രിഡ് ഷൈൻ തന്റെ പുതിയ ചിത്രമായ കുങ്‌ഫു മാസ്റ്ററുമായി ജനുവരി 24ന് എത്തുകയാണ്. ആദ്യ സിനിമയിൽ ക്രിക്കറ്റും രണ്ടാമത്തെ സിനിമയിൽ യഥാർത്ഥ ജീവിതത്തിലെ പോലീസിനെയും മൂന്നാമത്തെ സിനിമയിൽ ക്യാമ്പസും വിഷയമാക്കിയ എബ്രിഡ് ഷൈൻ തന്റെ നാലാമത്തെ സിനിമയായ കുങ്‌ഫു മാസ്റ്ററിൽ ഫിസ്റ്റ് ഫൈറ്റാണ് വിഷയമാക്കിയിരിക്കുന്നത്. ഹിമാലയൻ താഴ്‌വരയിൽ കനത്ത മഞ്ഞിലാണ് ചിത്രം ഷൂട്ട് ചെയ്‌തത്. തീയറ്റർ ആർട്ടിസ്റ്റായ സനൂപ്, പുതുമുഖം ജിജി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…