Categories: MalayalamNews

വയറസിനോട് No പറഞ്ഞിരുന്നെകിൽ അതിൽ ഞാൻ പശ്ചാതപിച്ചേനെ: പൂർണിമ ഇന്ദ്രജിത്ത്

വിവാഹത്തിന് ശേഷം ഇടവേളയെടുത്ത് സിനിമ ലോകത്തിൽ നിന്നും മാറി നിന്ന താരങ്ങളിൽ ഒരാളായിരുന്നു പൂർണിമ ഇന്ദ്രജിത്. 17 വർഷങ്ങൾ കൊണ്ടുള്ള ഇടവേളയ്ക്കു വിരാമം കുറിച്ച് ആഷിക് അബുവിന്റെ സംവിദാനത്തിൽ ഒരുങ്ങുന്ന വയറസിലൂടെ വീണ്ടും തിരിച്ചു വരുകയാണ് താരം. വിവാഹ ശേഷവും നിരവധി അവസരങ്ങൾ തന്നെ തേടി വന്നിട്ടുണ്ടെന്നും എന്നാൽ താൻ അതോനോടൊക്കെ No പറയുകയായിരുന്നുവെന്നും പൂർണിമ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞത്. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചു വരില്ല എന്നുള്ള വാശി ഒന്നും തനിക്കില്ലായിരുന്നുവെന്നും നല്ല കഥാപാത്രങ്ങൾ കിട്ടുവാണെങ്കിൽ തിരികെ വരാനും തൻ തീരുമാനിച്ചിട്ടുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. ഒരു പക്ഷെ പതിവ് പോലെ വയറസിന്റെ ഓഫർ വന്നപ്പോഴും ഞാൻ No തന്നെ പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും താൻ അതിൽ പശ്ചാതപിച്ചേനെ എന്നും താരം കൂട്ടിച്ചേർത്തു.

കേരളം ഒന്നടങ്കം മുൾമുനയിൽ നിന്നതും ഒരു മനസോടെ പ്രാർത്ഥിച്ചതുമായ സമയം ആയിരുന്നു നിപ്പ വയറസ് എന്ന രോഗം ഉണ്ടായ സമയം. അത് കൊണ്ട് തന്നെ ആ വിഷയത്തിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയിൽ സ്മൃതി എന്ന ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ വേഷത്തിലാണ് പൂര്‍ണ്ണിമ എത്തുന്നത്. നിപാ ബാധിതസമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച നാല് ഉദ്യോഗസ്ഥരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കഥാപാത്രമാണിതെന്ന് പൂര്‍ണ്ണി പറഞ്ഞു. ഈ സിനിമ നാളെ പഠനവിഷയംവരെയാകാവുന്ന സിനിമയാണ്. അത് കൊണ്ട് തന്നെ തന്റെ തിരിച്ചു വരവ് ഉചിതമായ സിനിമയിലൂടെ തന്നെയാണെന്ന് പൂർണിമ പറഞ്ഞു.

webadmin1

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

5 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago