മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര കുടുംബമാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും. കുറച്ചു നാളത്തെ പ്രണയത്തിന് ശേഷം 2002 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ടെലിവിഷൻ പരിപാടികളിൽ അവതാരികയായി പങ്കെടുക്കുന്നതിനോടൊപ്പം പൂർണിമ ഇന്ദ്രജിത്ത് ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്. എത്ര തിരക്ക് പിടിച്ച ജീവിതം ആണെങ്കിലും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുവാൻ പൂർണിമ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. ഇരുവരുടെയും ആദ്യ വിവാഹവാർഷികത്തിന്റെ ചിത്രങ്ങളാണ് പൂർണിമ പങ്ക് വെച്ചിരിക്കുന്നത്. ഇരുവരും ചേർന്ന് ഡാൻസ് കളിക്കുന്നതും കേക്ക് മുറിക്കുന്നതുമായ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് പൂർണിമ നൽകിയിരിക്കുന്നത്.
പടയണി എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇന്ദ്രജിത്തിന്റെ തുടക്കം. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചലച്ചിത്രത്തിലാണ് ഇന്ദ്രജിത്ത് പിന്നീട് അഭിനയിക്കുന്നത്. തുടർന്ന് 2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു. പിന്നീട് വൈവിധ്യമാർന്ന ധാരാളം വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചു. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ റോഡ് ടു ദി ടോപ്പിലും അഭിനയിച്ചു. അഭിനയജീവതത്തിലെ ഏറ്റവും നല്ല കഥാപാത്രമായിട്ടാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്ലെ വട്ട് ജയനെ ഇന്ദ്രജിത്ത് കാണുന്നത്. ഒരു ഗായകൻകൂടിയാണ് ഇന്ദ്രജിത്ത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…