മലയാള ചലച്ചിത്ര അഭിനേത്രി, ഫാഷന്‍ ഡിസൈനര്‍, അവതാരിക എന്ന നിലയില്‍ പ്രേക്ഷക ശ്രദ്ദ നേടിയ താരമാണ് പൂര്‍ണ്ണിമ മോഹന്‍. സിനിമയില്‍ സജീവമായ കാലത്താണ് താരം നടന്‍ സുകുമാരന്റെയും മല്ലികയുടെയും മകനും നടനുമായി ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം അഭിനയ രംഗത്ത് സജീവമല്ലെങ്കിലും താരം ബിസിനസ് സംരംഭകയായി ആണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവയ്ക്കാറുള്ള എല്ലാ ചിത്രവും പ്രേക്ഷക ശ്രദ്ദനേടാറുണ്ട്. മകള്‍ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടേയും വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ക്യൂട്ട് കുടുംബ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ വൈറല്‍ ആകുന്നത്. ഇന്ദ്രജിത്തിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രത്തില്‍ താരങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുനായ ബൂബൂവുമുണ്ട്. ‘My circle of love’ എന്നാണ് താരം ചിത്രത്തിനൊപ്പം നല്‍കിയ ക്യാപ്ഷന്‍. മാത്രമല്ല നീണ്ട ഒരു കുറിപ്പും പങ്കു വച്ചിട്ടുണ്ട്.
കുറിപ്പ് വായിക്കാം:
ചില സമയങ്ങളില്‍ ചിസ സാഹചര്യങ്ങള്‍ നേരിടാന്‍ വളരെ ബുദ്ധിമുട്ടാണ്. നമ്മില്‍ കുറച്ചുപേര്‍ക്ക് പലവിധത്തില്‍ അത് കൈകാര്യം ചെയ്യാന്‍ അറിയാം. സ്ത്രീകള്‍ക്ക് ഇ കാര്യത്തില്‍ മറ്റുള്ളവരുടെ പ്രസന്‌സ് കുറച്ചധികം വേണ്ടതായി ഈ സമയങ്ങളില്‍ തോന്നാം.ഇത് വൈകാരിക ആശ്രയത്വത്തിന്റെ ആവശ്യകത വളര്‍ത്തുന്നു. നിങ്ങള്‍ നിങ്ങള്‍ സ്‌നേഹം കൊടുക്കുന്ന ഒരാളാണെങ്കില്‍ എല്ലാ ഭാഗത്തും നിരന്തരം സ്‌നേഹം നല്‍കുന്ന ഈ പ്രക്രിയ നിങ്ങളെ ചില സമയങ്ങളില്‍ ശൂന്യമാക്കും. വാസ്തവത്തില്‍, ഇത് ഒരു ചികിത്സാ വ്യായാമമാണ്, അത് വിവേകം നിലനിര്‍ത്തുന്നു. സ്വയം സ്‌നേഹിക്കാനും അഭിനന്ദിക്കാനും പഠിക്കുകയും നിങ്ങളുടെ ആന്തരിക ചൈതന്യവുമായി ബന്ധപ്പെടുകയും ചെയ്യും. ഈ അനുഭവം തങ്ങളുടെ കുട്ടികളുമായി പങ്കിടാന്‍ കഴിയുമെങ്കില്‍, സ്വയം അംഗീകരിക്കുകയും സ്‌നേഹിക്കുകയും മറ്റുള്ളവര്‍ക്ക് തിരികെ നല്‍കുകയും ചെയ്യുന്ന ജീവിതത്തിന്റെ ആത്യന്തിക വികാരമാണ് ഞങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുന്നത്
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…