Categories: MalayalamNews

മകളുടെ ഡാൻസ് സ്റ്റെപ്പ് അനുകരിച്ച് ഇന്ദ്രജിത്ത് !! വീഡിയോ പങ്കുവച്ച് പൂർണിമ !

പൂർണിമയും  ഇന്ദ്രജിത്തും നമ്മൾ മലയാളികൾക്ക് എന്നും ഏറെ ഇഷ്ടമുള്ള താര ജോഡികളാണ്, ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന പൂർണിമ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു, പിന്നീട് ഫാഷൻ ഡിസൈനിങ്ങിൽ തന്റെ കഴിവ് തെളിയിച്ച താരം  ഇന്ന് കൊച്ചിയിലെ മികച്ച ഷോപ്പുകളിൽ ഒന്ന് പൂർണിമയുടെ സ്വന്തമാണ്,  ഇന്ദ്രജിത്ത് സിനിമയിൽ നിരവധി ശക്തമായ കഥാപാത്രങ്ങൾ ചെയ്ത് മുന്നേറുന്നു, ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത് നക്ഷത്രയും പ്രാർഥനയും, കഴിഞ്ഞ ദിവസം പൂർണിമ തന്റെ ഇൻസ്റ്റ സ്റ്റോറിയിൽ വീട്ടിലെ ചില വിശേഷങ്ങൾ പങ്കുവച്ചിരുന്നു.

ഇളയ മകൾ നക്ഷത്രയുടെയും കൂട്ടുകാരികളുടെയും സ്കൂളിലെ  ഓൺലൈൻ ഓണാഘോഷത്തിന്റെ ഒരുക്കങ്ങളുടെയും, പരിപാടിയുടെ തയ്യാറെടുപ്പുകളുമൊക്കെയാണ് താരം പങ്കുവെച്ചിരിക്കുന്നത്, ഇതിൽ ഏറ്റവും രസകരമായ കാര്യം അതിൽ കുട്ടികൾ ഡാൻസ് സ്റ്റെപ്പുകൾ പരിശീലിക്കുന്ന  സമയത്ത് അച്ഛൻ ഇന്ദ്രജിത് മകളുടെ സ്റ്റെപ്പ് അനുകരിച്ച് മറുവശത്തിരിക്കുന്നതും വിഡിയോയിൽ കാണാം.. ഒരുക്കങ്ങൾക്കിടയിൽ മുറി അലങ്കോലമാക്കി ഇട്ടിരിക്കുന്നതും പിന്നീട കുട്ടികൾ തന്നെ അതെല്ലാം വൃത്തിയാക്കുന്നതും വിഡിയോയിൽകാണിക്കുന്നുണ്ട് … ടീച്ചർമാരുടെ മേൽനോട്ടമില്ലാതെ കുട്ടികൾ ഇത്രയുമൊക്കെ ചെയ്തത് തീർച്ചയായും അഭിനന്ദിക്കേണ്ട കാര്യമാണെന്നും പൂർണിമ പറയുന്നു.

സോഷ്യൽ മീഡിയിൽ സജീവമായ പൂർണിമയും ഇന്ദ്രജിത്തും എന്നും വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മകൾ പ്രാർഥനയും സോഷ്യൽ മീഡിയയിൽ സജീവമാണ് കഴിഞ്ഞ ദിവസം ഓണപുടവയിൽ എനിക്ക് പായസം വേണം എന്ന അടികുറിപ്പോടെ താരം ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു..

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago